കേരളം രാജ്യത്തിന് പ്രധാനമന്ത്രിയെ സമ്മാനിക്കും: ചെന്നിത്തല

തൈക്കടപ്പുറം: (www.kasargodvartha.com 02.04.2019) ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇത്തവണ സമ്മാനിക്കുന്നത് കേരളമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ കേരളീയനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതോടെ ഈ തെരഞ്ഞെടുപ്പില്‍ 1977 ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തൈക്കടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്നിഗ്ധഘട്ടങ്ങളില്‍ ജനസാമാന്യത്തിന് മുന്നില്‍ യുഡിഎഫിനെ സംരക്ഷിച്ച പോരാളിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലത്തില്‍ വിജയിച്ചാല്‍ കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന കരുത്തനായ എം പിയായി അദ്ദേഹം മാറുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്തവണ കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫിന് ലഭിക്കും. ഇതോടെ ദേശീയ പാര്‍ട്ടി എന്ന സ്ഥാനം സിപിഎമ്മിന് നഷ്ടമാവുകയും ചെയ്യും.

എത്ര അനുഭവങ്ങള്‍ ഉണ്ടായാലും പാഠം പഠിക്കാത്ത പാര്‍ട്ടിയായി സി പി എം മാറിയിരിക്കുകയാണ്. പരിഗണനയ്ക്ക് എടുത്ത ലാവ്ലിന്‍ കേസ് വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്. ലാവ്ലിന്‍ കേസ് കോടതി പരിഗണിക്കുമ്പോഴൊക്കെ സിബിഐ അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാന്‍ കേസ് മാറ്റി വെക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിന് കാരണം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും ചെന്നിത്തല ആരോപിച്ചു. യോഗത്തില്‍ വി കെ പി ഹമീദലി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, യുഡിഎഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, എ പി അബ്ദുല്ല കുട്ടി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ഡി സി സി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍വീട്, പി വി സുരേഷ്, മാമുനി വിജയന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, സിഎംപി നേതാവ് വി കെ രവീന്ദ്രന്‍, മുസ്ലിം ലീഗ് നേതാവ് സി കെ കെ മാണിയൂര്‍, കേരള കോണ്‍ഗ്രസ് നേതാവ് കുര്യാക്കോസ് പ്ലാപ്പറമ്പന്‍, കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. കരിമ്പില്‍ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഇടത് മുന്നണിക്കും ബിജെപിക്കും ഒരേസ്വരമാണെന്നും ജന്മഭൂമിയും ദേശാഭിമാനിയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കാഞ്ഞങ്ങാട് പ്രസ്ഫോറത്തില്‍ മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി പ്രസക്തമല്ലെന്നും മുഖ്യശത്രു സിപിഎമ്മാണെന്നും ആരോപിച്ച ചെന്നിത്തല ഇന്ത്യയിലൊരിടത്തും സിപിഎമ്മുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ramesh-Chennithala, Top-Headlines, Trending, Ramesh Chennithala about Rahul Gandhi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?