ഓപ്പറേഷന്‍ 'നൈറ്റ് റൈഡേര്‍സ്'; കല്ലട സുരേഷുമാറെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്; നിരവധി ബസുകള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 24.04.2019) തിരുവന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കുള്ള കല്ലട ബസില്‍ യാത്രക്കാരനെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ 'നൈറ്റ് റൈഡേഴ്‌സ്' എന്ന പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്.

അനധികൃത സര്‍വ്വീസ് നടത്തുന്ന ബസുകളെ പൂട്ടാന്‍ ചെക് പോസ്റ്റുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു. നിരവധി ബസുകള്‍ക്കെതിരെ പരിശോധനയില്‍ കേസെടുത്തു.


നിയമവിരുദ്ധമായി ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുവന്ന 22 ബസുകള്‍ക്കെതിരെയാണ് തിരുവനന്തപുരം അമരവിള ചെക് പോസ്റ്റില്‍ കേസെടുത്തത്. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവാനുള്ള ലൈസന്‍സ് എടുക്കാതെ സര്‍വീസ് നടത്തിയ 18 ബസുകള്‍ക്കെതിരെ വാളയാര്‍ ചെക് പോസ്റ്റില്‍ കേസെടുത്തു. ഇതില്‍ മൂന്ന് ബസുകള്‍ കല്ലടയുടേതാണ്. രണ്ട് ബസുകളെ അനധികൃതമായി സാധനങ്ങള്‍ കടത്തിയതിനും പിടികൂടി. സാധനങ്ങള്‍ കടത്തിയതിന് ഇരിട്ടിയില്‍ രണ്ടു ബസുകള്‍ക്കെതിരെ കേസെടുത്തു. കുമളി ചെക് പോസ്റ്റില്‍ ഒരു ബസിനെതിരെ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Bus, Operation Night Riders, Operation Night Riders; Motor Vehicle department to Tackle Illegal Bus Services


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?