ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരേ കുറ്റം നിലനില്‍ക്കും, കുറ്റം കണ്ടെത്തിയ ശേഷം നിയമ സാധുത നല്‍കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി:(www.kvartha.com 09/04/2019) അനധികൃതമായി വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ കുറ്റകൃത്യം നടന്നിരുന്നില്ലേയെന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നല്‍കാനാവുമെന്നും കോടതി ചോദിച്ചു. കേസില്‍ മോഹന്‍ലാലിനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.
ആനക്കൊമ്പ് കൈവശം വച്ച നടപടി വനംവന്യജീവി നിയമത്തിലെ സെക്ഷന്‍ 31ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി. കേസിലുള്‍പ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ നിയമസാധുത നല്‍കിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നല്‍കണം.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് മൂന്നു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്. മോഹന്‍ലാല്‍, സംസ്ഥാന സര്‍ക്കാര്‍, മുഖ്യവനപാലകന്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പൗലോസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. മോഹന്‍ലാലിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചതിന് നിയമസാധുത നല്‍കിയെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചതിനെ തുടര്‍ന്ന് കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.
ആനക്കൊമ്പ് കൈവശം വെക്കാന്‍ ലൈസന്‍സുള്ള തന്റെ സുഹൃത്തുക്കള്‍ വിദേശത്ത് പോയപ്പോള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നായിരുന്നു ലാല്‍ മൊഴി നല്‍കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ലാലിനും സുഹൃത്തുക്കളായ തൃപ്പൂണിത്തുറ സ്വദേശി എന്‍.കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്.ആനക്കൊമ്പ് കണ്ടെത്തിയ കേസില്‍ അദ്ദേഹത്തിന് അനുകൂലമായി വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് ചട്ടലംഘനമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഒരു വ്യക്തിക്കുവേണ്ടിമാത്രമാണ് ഈ ഉത്തരവിറക്കിയതെന്നും മോഹന്‍ലാലിന്റെ പേര് സൂചിപ്പിക്കാതെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രമുഖ നടനെന്നുമാത്രമാണ് പരാമര്‍ശം.
Keywords: News, Kochi, Kerala, High Court, Mohanlal, Ivory, Case, Celiberaty, Trippunithara, Forest department,Ivory possession case against Mohanlal

Powered by Info News For You

Comments
Post a Comment