തിഹാര്‍ ജയിലില്‍ തടവുകാരന് ക്രൂര പീഡനം; പഴുപ്പിച്ച ലോഹം കൊണ്ട് ദേഹത്ത് 'ഓം' വരച്ചു

ന്യൂഡല്‍ഹി:(www.kasargodvartha.com 20/04/2019) തിഹാര്‍ ജയിലില്‍ മുസ്ലീം തടവുകാരന് ക്രൂര പീഡനം. ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് 'ഓം' എന്ന് ചാപ്പകുത്തിയതായാണ് ആരോപണം. ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശിയും മുസ്ലിം വംശജനുമായ നബീറിന് നേരെയാണ് തിഹാര്‍ ജയില്‍ ജീവനക്കാരുടെ ക്രൂര പീഡനം.


 News, New Delhi, National, Court, Police, Case, Prisoner, Torture, Complaint, Delhi Court Orders enquiry After Muslim Inmates in Tihar Branded With Om Symbol
വെള്ളിയാഴ്ച കാര്‍കര്‍ദൂമ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ നബീര്‍ ഷര്‍ട്ട് അഴിച്ച് ശരീരത്തില്‍ 'ഓം' എന്ന് ചാപ്പകുത്തിയത് മജിസ്‌ട്രേറ്റിന് മുന്നില്‍ കാണിച്ച് കൊടുക്കുകയായിരുന്നു. തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ മുസ്ലീം ആണെന്ന് അറിഞ്ഞതിനാലാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് 'ഓം' എന്ന് പച്ച കുത്തിതെന്നും നബീര്‍ വൈകാരികമായി ആരോപിച്ചു. നബീറിന്റേത് ഗുരുതര ആരോപണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Court, Police, Case, Prisoner, Torture, Complaint, Delhi Court Orders enquiry After Muslim Inmates in Tihar Branded With Om Symbol


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?