മംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി


കാസര്‍കോട് (www.evisionnews.co): മംഗളൂരുവില്‍ നിന്നും ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ അമൃത ആസ്പത്രിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് നാല് മണിയോടെയാണ് ശസ്ത്രക്രിയ നടപടികള്‍ അവസാനിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസ് വഴിയായിരുന്നു ശസ്ത്രക്രിയ. ഇതോടെ കുട്ടിയുടെ ഹൃദയ വാല്‍വിലുണ്ടായ തകരാറുകള്‍ പരിഹരിച്ചു. ഹൃദയത്തിന്റെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയിലുണ്ടായ കേടുപാടുകളും ശരിയാക്കിയിട്ടുണ്ട്. 

ചൊവ്വാഴ്ച്ചയാണ് ഹൃദയവാല്‍വിലുണ്ടായ തകരാറിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗളൂരു നിന്നും കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞ് 12ദിവസം മെക്കാനിക്കല്‍ വെന്റിലേറ്റര്‍ പിന്തുണയോടു കൂടിയാണ് കുട്ടി മംഗളൂരുവിലെ ആസ്പത്രിയില്‍ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയക്കായി കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?