ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു; വീണ്ടും വെടിപൊട്ടിച്ച് ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍; തെരഞ്ഞെടുപ്പ് കാലത്ത് വിഷം തുപ്പുന്നവരെ കയറഴിച്ചുവിട്ട് സംഘ്പരിവാറിന്റെ ധ്രുവീകരണ തന്ത്രം; കര്‍ക്കരെയുടെ കൊലപാതകം കര്‍മ്മഫലമെന്നും തന്റെ ശാപംകൊണ്ടാണെന്നുമുള്ള പരാമര്‍ശത്തിനെതിരെ പോലീസ് കേസെടുത്തു
ഭോപ്പാല്‍: (www.kvartha.com 21.04.2019) ബാബരി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍. കര്‍ക്കരെയുടെ കൊലപാതകം കര്‍മ്മഫലമെന്നും തന്റെ ശാപംകൊണ്ടാണെന്നുമുള്ള വിവാദപരാമര്‍ശത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് പ്രജ്ഞാ സിങ്ങ് വീണ്ടും വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 'ആജ് തക്' ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന.
ഞങ്ങളെന്തിന് ബാബരി തകര്‍ത്തതില്‍ പശ്ചാതപിക്കണം? സത്യത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനം കൊള്ളുന്നു. അവിടെ രാമക്ഷേത്രത്തിന്റെ കുറച്ച് മാലിന്യങ്ങളുണ്ടായിരുന്നു. ഞങ്ങളത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം ഉണര്‍ത്തിയെന്നും അവിടെ കൂറ്റന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രജ്ഞാ സിങ്ങ് പറഞ്ഞു.
അതേസമയം ഹേമന്ത് കര്‍ക്കരയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മധ്യപ്രദേശ് പോലീസ് പ്രജ്ഞാ സിങ്ങിനെതിരെ കേസെടുത്തു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ പ്രജ്ഞാ സിങ്ങിന് നോട്ടീസയച്ചിരുന്നു. 2011ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കരയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്നെ വേട്ടയാടിയതിന്റെ കര്‍മഫലമാണെന്നും അദ്ദേഹത്തെ താന്‍ ശപിച്ചിരുന്നെന്നുമാണ് പ്രജ്ഞാ സിങ് ഭോപാലില്‍ ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞത്.
രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പാതിവഴിയില്‍ നില്‍ക്കെ വര്‍ഗ്ഗീയ പ്രസ്താവനകളിറക്കി രാജ്യത്ത് ധ്രുവീകരണമുണ്ടാക്കുന്ന സംഘ്പരിവാര്‍ തന്ത്രമാണ് ബിജെപിയുടെ മൗനാനുവാദത്തോടെ അരങ്ങേറുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Madhya pradesh, Bhoppal, News, Politics, Election, Trending, BJP, Pragya Thakur says proud of destroying Babri Masjid

Powered by Info News For You

Comments
Post a Comment