അപരന്‍മാരുടെ ഭീഷണി ഇല്ലാതെ ആദ്യമായി ആലപ്പുഴ ജില്ല
അമ്പലപ്പുഴ: (www.kvartha.com 11/04/2019) അപര ഭീഷണിയില്ലാതെ ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍. എല്ലാ തെരഞ്ഞെടുപ്പിലും അപരന്‍മാര്‍ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയാകാറുണ്ട്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്റെ ഭീഷണിയില്ലാതെ ധൈര്യമായി മത്സരിക്കാം.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാലിന് അപരനായി മത്സരിച്ച പി.സി.വേണുഗോപാല്‍ 3149 ഉം ഇടതു സ്ഥാനാര്‍ത്ഥി സി.ബി.ചന്ദ്രബാബുവിന്റെ അപരനായി നിന്ന ജി.ചന്ദ്രബാബു 1615 വോട്ടും നേടി. മാവേലിക്കര മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രന്റെ അപരനായി നിന്ന പള്ളിക്കല്‍ സുരേന്ദ്രന്‍ 1486 വോട്ടും നേടി. 2004 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.എം.സുധീരന്‍ പരാജയപ്പെടാനുണ്ടായ ഒരു കാരണം ഇതേ പേരുകാരനായ അപരനായിരുന്നു.
ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വരെ അപരന്‍മാര്‍ മത്സര രംഗത്തുണ്ട്. രണ്ട് രാഹുല്‍ ഗാന്ധിമാരാണ് യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. ആലപ്പുഴയിലും മാവേലിക്കരയിലുമായി 22 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും അപരന്‍മാരില്ല എന്നുള്ളത് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും ആശ്വാസമാകുന്ന ഒന്നാണ്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിനും ഭൂരിപക്ഷം കുറക്കുന്നതിനുമൊക്കെ അപരന്‍മാര്‍ കാരണമായിട്ടുണ്ട്. ഇത്തവണ ഇരു മണ്ഡലങ്ങളിലും ഒരേ പേരില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ ഇല്ലാത്തത് വോട്ടര്‍മാരുടെ ആശയക്കുഴപ്പം മാറുന്നതിനും കാരണമാകും. അപര ഭീഷണിയില്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായി ജില്ലയില്‍ ഈ തെരഞ്ഞെടുപ്പ് മാറുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ambalapuzha, Kerala, Election, Trending, Alappuzha, Candidates, Mavelikara,Alappuzha district first time without the threat of fake candidate

Powered by Info News For You

Comments
Post a Comment