കമ്മീഷണര്‍ ഓഫീസിന് സമീപം വയോധികന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; ജയിലില്‍ കിടക്കാനുള്ള മോഹം കൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ചാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി
കോഴിക്കോട്: (www.kvartha.com 22.04.2019) കമ്മീഷണര്‍ ഓഫീസിന് സമീപം വയോധികന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അതേസമയം ജയിലില്‍ കിടക്കാനുള്ള ആഗ്രഹം കൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നു കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വളയം സ്വദേശി കെ.കെ.നിവാസില്‍ പ്രബിന്‍ദാസി (33)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. അതേസമയം മരിച്ചയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നു പോലീസ് സംശയിക്കുന്നു. തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു രേഖകളും ഇയാളുടെ കൈവശമില്ലെന്നും പോലീസ് വ്യക്തമാക്കി. കസബ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രബിന്‍ദാസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് പ്രതി പോലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്;
കൊലയ്ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ പാളയത്തെ ഒരു കടയില്‍നിന്ന് കത്തി വാങ്ങി സൂക്ഷിച്ചു. യാചകരെയോ റോഡില്‍ കിടക്കുന്ന അനാഥരെയോ കൊല്ലാനായിരുന്നു പദ്ധതി. ഇവരെ കൊന്നാല്‍ വലിയ കേസൊന്നും ഉണ്ടാകില്ലെന്നും അങ്ങനെയുള്ള ഒരാളെ തിരഞ്ഞ് നടക്കുകയായിരുന്നുവെന്നും പ്രബിന്‍ദാസ് പോലീസിനു മൊഴി നല്‍കി. ഈ സമയമാണ് കയ്യില്‍ ഒരു സഞ്ചിയുമായി വയോധികന്‍ ആ വഴി വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യിലുള്ള കത്തി ഉപയോഗിച്ച് വയോധികനെ കുത്തി പരിക്കേല്‍പ്പിച്ചു. വയോധികന്‍ രക്ഷപ്പെടാന്‍ മുന്നോട്ട് കുതിച്ചു.

ഇതിനിടെ പ്രബിന്‍ദാസ് പാവമണി റോഡിലെ കവാടത്തിലൂടെ കമ്മീഷണര്‍ ഓഫീസിലേക്ക് കീഴടങ്ങാനായി പോയി. കുത്തേറ്റ വയോധികന്‍ പ്രാണരക്ഷാര്‍ഥം മാനാഞ്ചിറ മൈതാനത്തിനു മുന്നിലുള്ള കവാടത്തിലൂടെ കമ്മീഷണര്‍ ഓഫീസിലെ പാറാവുകാരന്റെ മുന്നിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയോധികന്റെ കയ്യില്‍ ഒരു മുഷിഞ്ഞ സഞ്ചിയും അതില്‍ രണ്ട് കുപ്പി വെള്ളവും അലക്കാനുള്ള ഒരു ഷര്‍ട്ടും തമിഴ് പത്രവും രണ്ട് ചെറിയ സോപ്പുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പഠനശേഷം വിദേശത്തും ബംഗളൂരുവിലും ജോലി ചെയ്തു വരികയായിരുന്നു പ്രബിന്‍ദാസ് . ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് പലയിടത്തും ജോലി അന്വേഷിച്ചു നടന്നു. ജോലി തേടിയാണ് കോഴിക്കോട്ടും എത്തിയത്. രണ്ട് വര്‍ഷം മുന്‍പും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടെന്നു ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested daylight murder in Calicut, Kozhikode, Local-News, News, Murder, Crime, Criminal Case, Accused, Arrested, Police, Kerala.

Powered by Info News For You

Comments
Post a Comment