പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; നാല് പോലീസുകാര്‍ക്ക് പരിക്ക്; എഎസ്‌ഐ ഗുരുതരാവസ്ഥയില്‍; അപകടത്തില്‍പ്പെട്ടത് കേസന്വേഷണത്തിനായി കൊച്ചിയില്‍ നിന്നും കൊയമ്പത്തൂരിലേക്ക് പോയ പോലീസ് വാഹനം

കൊച്ചി: (www.kvartha.com 25.04.2019) കേസന്വേഷണത്തിനായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിനായി കൊച്ചിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടാണ് ഒരാള്‍ മരിച്ചത്.

പെണ്‍കുട്ടിയുടെ ബന്ധുവും തൃപ്പൂണിത്തുറ സ്വദേശിയുമായ ഹരിനാരായണനാണ് മരിച്ചത്. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ വിനായകന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അര്‍നോള്‍ഡ്, ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ എഎസ്‌ഐ വിനായകന്റെ ആരോഗ്യ നില ഗുരുതരമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Accident, Police, Injured, Death, ASI, Case, Vehicles, Police Vehicle Accident; 1 Dead. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?