കോണ്‍ഗ്രസിന്റെ പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദനം
അഹമ്മദാബാദ്: (www.kvartha.com 19.04.2019) കോണ്‍ഗ്രസിന്റെ പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദനം. വെള്ളിയാഴ്ച രാവിലെ ഗുജറാത്തിലെ സുരേന്ദര്‍ നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച 'ജന്‍ ആക്രോശ് സഭ'യില്‍ സംസാരിക്കുന്നതിനിടെയാണ് പട്ടേലിന് മര്‍ദമേറ്റത്. ഒരാള്‍ സ്റ്റേജിലേക്ക് കയറിവന്ന് ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. അക്രമിയെ ഉടന്‍തന്നെ പ്രവര്‍ത്തകര്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാര്‍ദിക് പട്ടേല്‍. സംഭവത്തില്‍ പട്ടേല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഗുജറാത്തില്‍ പട്ടീദാര്‍ സമുദായങ്ങളുടെ സംവരണത്തിനായി പോരാടിയ നേതാവാണ് ഹാര്‍ദിക്. കഴിഞ്ഞദിവസം ഗുജറാത്തിലെ ലുണവാഡയിലെ മഹിസാഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്ന ഹാര്‍ദിക്കിന് ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ തന്റെ പാടത്തില്‍ കര്‍ഷകന്‍ അനുവാദം നിഷേധിച്ച സംഭവം നടന്നിരുന്നു.
അവസാന നിമിഷമാണ് കര്‍ഷകന്‍ അനുവാദം നിഷേധിച്ചത്. തുടര്‍ന്ന് റോഡുമാര്‍ഗം നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഹര്‍ദിക് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. അതിന് പിന്നാലെയാണ് പുതിയ സംഭവം.
Keywords: Hardik Patel slapped at a public meeting in Gujarat, Ahmedabad, News, Politics, Congress, Video, Attack, Lok Sabha, Election, Rally, National.

#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4— ANI (@ANI) April 19, 2019
Keywords: Hardik Patel slapped at a public meeting in Gujarat, Ahmedabad, News, Politics, Congress, Video, Attack, Lok Sabha, Election, Rally, National.
Powered by Info News For You

Comments
Post a Comment