മുസ്ലീങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ആവശ്യങ്ങളൊന്നും പരിഗണിക്കില്ല; ഭീഷണിയുമായി മനേകാ ഗാന്ധി

സുല്‍ത്താന്‍പുര്‍: (www.kvartha.com 13.04.2019) മുസ്ലീങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അവരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കില്ലെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി മനേകാ ഗാന്ധി. അതേസമയം ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള മനേകാ ഗാന്ധിയുടെ വോട്ട് അഭ്യര്‍ത്ഥന വിവാദമായിരിക്കയാണ്. സുല്‍ത്താന്‍പുരില്‍ മനേക നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദമായത്.

സുല്‍ത്താന്‍പുരിലെ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനി മേഖലയില്‍ വെള്ളിയാഴ്ച നടന്ന പ്രചാരണത്തിന്റ മൂന്നു മിനിട്ടു നീണ്ടു നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മനേകയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മനേകയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു കഴിഞ്ഞു.

Maneka Gandhi Warns Muslims Won’t Get Jobs If They Don’t Vote for Her, Cong Demands EC Cancel Nomination, Muslim, Threatened, News, Politics, Controversy, Lok Sabha, Election, Trending, National,Video

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം ഉറപ്പാണ്. ഇപ്പോള്‍ തന്നെ താന്‍ വിജയിച്ചുകഴിഞ്ഞു. എന്നാല്‍ തന്റെ വിജയത്തിന് പിന്നില്‍ മുസ്ലീങ്ങളുടെ വോട്ട് ഇല്ലെന്ന് കണ്ടാല്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്കു ബാധ്യതയുണ്ടാവില്ല എന്നായിരുന്നു മനേകയുടെ ഭീഷണി.

മനേകയുടെ പ്രസംഗം ഇങ്ങനെ;

'ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് ജയിക്കുന്നത്. എന്നാല്‍ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അത് നല്ലതാണെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു എനിക്കു വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ ബാധ്യതയുണ്ടാവില്ല' ഇതായിരുന്നു മനേകയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ഒരു മുസ്ലിം ജോലിക്കായി സമീപിച്ചാല്‍, അത് സാധിച്ചു കൊടുക്കാമെന്ന് ആദ്യം വിചാരിക്കും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. ഇത് കൊടുക്കല്‍ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ടു കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ എന്നും മനേക പറഞ്ഞു.

ഈ മണ്ഡലത്തിന്റെ അടിത്തറ രൂപീകരിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇത്. പിലിബിത്തില്‍ ഞാന്‍ എന്തു ചെയ്തുവെന്നു നിങ്ങള്‍ക്കു അവിടത്തെ ജനങ്ങളോടു ചോദിക്കാം. ഒന്നും ചെയ്തില്ലെന്നു തോന്നുന്നുവെങ്കില്‍ എനിക്കു വോട്ടു ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്കു തീരുമാനമെടുക്കാം എന്നും മനേക പറഞ്ഞു.

പിലിബിത്തില്‍ നിന്ന് 2014ല്‍ ജനവിധി തേടിയ മനേക ഇക്കുറി മകന്‍ വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരിലാണു മത്സരിക്കുന്നത്. വരുണ്‍ ഗാന്ധിയാണ് പിലിബിത്തിലെ സ്ഥാനാര്‍ഥി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maneka Gandhi Warns Muslims Won’t Get Jobs If They Don’t Vote for Her, Cong Demands EC Cancel Nomination, Muslim, Threatened, News, Politics, Controversy, Lok Sabha, Election, Trending, National,Video. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?