വോട്ടിംഗ് മെഷീനെതിരെ പരാതിപ്പെട്ടു; കൊല്ലത്ത് യുവാവ് അറസ്റ്റില്‍; കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമരയ്ക്ക് വീണെന്ന പരാതിയില്‍ ഉറച്ചുനിന്ന് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യപ്പെട്ട യുവാവ്

കൊല്ലം: (www.kvartha.com 24.04.2019) വോട്ടിങ് മെഷീനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലത്തും യുവാവിനെ അറസ്റ്റ് ചെയ്തു. ടെസ്റ്റ് വോട്ടില്‍ മെഷീനില്‍ കൃത്രിമത്വം തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. പന്മന സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

നേരത്തെ തിരുവനന്തപുരം കോവളം ചൊവ്വര പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ കൈപ്പത്തിക്ക് വോട്ടുചെയ്തപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് പതിഞ്ഞെന്ന് പരാതിപ്പെട്ട വോട്ടര്‍ എബിന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ടെസ്റ്റ് വോട്ടില്‍ പരാതി തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ യുവാവിനെയും അറസറ്റ് ചെയ്തത്. ഐപിസി 177ാം വകുപ്പ് പ്രകാരമാണ് എബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നായിരുന്നു പരാതി. തുടര്‍ന്നു നടത്തിയ ടെസ്റ്റ് വോട്ടില്‍ പ്രശ്‌നം കാണാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. അതേ സമയം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും താന്‍ ചെയ്ത വോട്ട് മറ്റൊരു പാര്‍ട്ടിക്കാണു പോയതെന്ന് വിവിപാറ്റില്‍ കണ്ടെതാണെന്നും എബിന്‍ പ്രതികരിച്ചു.

എബിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. വോട്ടിംഗ് മെഷീനെതിരെ പരാതി പറയുന്നവര്‍ പരാതി തെളിയിച്ചില്ലെങ്കില്‍ 6 മാസം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകള്‍ അറസ്റ്റുചെയ്യുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ടിക്കാറാം മീണ നേരത്തെ അറിയിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Youth, Arrest, Complaint, Voters, Election, Trending, Complaint Against Voting Machine; Youth Arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?