മുതലാളിയെവിടെയെന്ന് ചോദിച്ച് കെട്ടിടത്തിലെത്തിയ യുവാവ് അക്രമം അഴിച്ചുവിട്ടതായി പരാതി; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.04.2019) മുതലാളിയെവിടെയെന്ന് ചോദിച്ച് കെട്ടിടത്തിലെത്തിയ യുവാവ് സൂപ്പര്‍വൈസറെ കൈയ്യേറ്റം ചെയ്യുകയും അക്രമം അഴിച്ചുവിട്ടതായും പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മറിയം ട്രേഡ് സെന്റര്‍ കെട്ടിടത്തിന്റെ സൂപ്പര്‍വൈസര്‍ ഹരിശാന്തിന്റെ പരാതിയില്‍ മാസ്തിക്കുണ്ടിലെ ഫാറൂഖിനെതിരെ (32)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് രാത്രിയാണ് സംഭവം. മുതലാളിയെ ചോദിച്ച് കെട്ടിടത്തിലെത്തിയ ഫാറൂഖ് സൂപ്പര്‍വൈസറായ തന്നെ ആക്രമിക്കുകയും കെട്ടിടത്തിലെ ശുചിമുറിയുടെ വാതില്‍ തകര്‍ക്കുകയും കസേരകള്‍ എറിഞ്ഞുടക്കുകയും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഫോര്‍ച്യുണര്‍ കാറിന് കേടുപാട് വരുത്തുകയും ചെയ്തുവെന്നാണ് ഹരിശാന്തിന്റെ പരാതി. അക്രമത്തില്‍ 1,25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, Youth, Attack, complaint, Crime, Attack against Building supervisor; Case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?