കാസര്‍കോട്ട് ഉണ്ണിത്താന് മാത്രം ഡമ്മിയില്ല
കാസര്‍കോട്: (www.kasargodvartha.com 05.04.2019) കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഡമ്മിയില്ല. വ്യാഴാഴ്ച പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആകെ 11 പേരാണ് പത്രിക സമര്‍പ്പിച്ചത്. ത്രികോണ മത്സരം നടക്കുന്ന ഇവിടെ ഇടതുമുന്നണി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഡമ്മിയായി പത്രിക സമര്‍പ്പിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉണ്ണിത്താന് മാത്രമാണ് ഡമ്മിയായി ആരും പത്രിക നല്‍കാതിരുന്നത്.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി പി എമ്മിലെ കെ പി സതീഷ് ചന്ദ്രന്റെ ഡമ്മിയായി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവും, എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ജെ പിയിലെ രവീശ തന്ത്രിയുടെ ഡമ്മിയായി സംസ്ഥാന കമ്മിറ്റി അംഗം എം സഞ്ജീവ ഷെട്ടിയും പത്രിക സമര്‍പ്പിച്ചു. ബഷീര്‍ ടി കെ (ബഹുജന്‍ സമാജ് പാര്‍ട്ടി), രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഗോവിന്ദന്‍ ബി (അംബേദ്ക്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), നരേന്ദ്രകുമാര്‍ കെ (സ്വതന്ത്രന്‍), രമേശന്‍ ആര്‍ (സ്വതന്ത്രന്‍), രണദിവന്‍ ആര്‍ കെ (സ്വതന്ത്രന്‍), സജി (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റുള്ളവര്‍.
ഉണ്ണിത്താന് വേണ്ടി ഡമ്മിയായി ആരും പത്രിക നല്‍കാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും യുഡിഎഫ് പ്രവര്‍ത്തകരിലും കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയാല്‍ പകരം സ്ഥാനാര്‍ത്ഥിയാവാനാണ് സ്ഥാനാര്‍ത്ഥിക്ക് തത്തുല്യനായ മറ്റൊരാള്‍ പത്രിക നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനകത്തെ കടുത്ത ഭിന്നതയും യു ഡി എഫ് നേതാക്കളും സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള കൂട്ടുത്തരവാദിത്വം ഇല്ലായ്മയുമാണ് ഉണ്ണിത്താനു വേണ്ടി ഡമ്മിയായി പത്രിക നല്‍കാതിരിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, No Dummy candidate for Unnithan
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment