ബോയ്‌കോട്ട് ലെയ്‌സ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

Image result for lays chips

(www.evisionnews.co) ബോയ്‌കോട്ട് ലെയ്‌സ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപാകമാകുന്നു. ലെയ്സ് ചിപ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി നിയമനടപടി സ്വീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാക്കുന്നത്. #BoycottLays, #BoycottPepsico എന്നിങ്ങനെയാണ് ഹാഷ് ടാഗ് സഹിതമുള്ള ക്യാമ്പയിന്‍.

കമ്പനി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം കമ്പനിക്ക് മാത്രമെന്ന് കാട്ടിയാണ് നിയമനടപടി സ്വീകരിച്ചത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കാണെന്നാണ് കമ്പനിയുടെ വാദം. ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് നിയമനടപടി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?