തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ രാജയെത്തുന്നു; ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയുടെ ട്രെയിലര്‍

കൊച്ചി: (www.kvartha.com 06.04.2019) മലയാളക്കരയിലെ തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ രാജയുടെ രണ്ടാം വരവ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിന് റിലീസ് ചെയ്തു. മലയാളസിനിമയില്‍ ഏറ്റവും വേഗത്തില്‍ 20 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രെയ്‌ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

24 മണിക്കൂറില്‍ ഏറ്റവും അധികം പേര്‍ കണ്ട ട്രെയ്‌ലര്‍ എന്ന റേക്കോഡും മധുര രാജ കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12നാണ് സിനിമ റിലീസ് ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Cinema, News, Entertainment, Mammootty, Madhura Raja, Trailer, Madhura Raja; Trailer Released


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?