തിരുവനന്തപുരത്ത് കൈയില്‍ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു; പരാതിയുമായി വയോധിക, സമാന പരാതി കൊല്ലത്തും

തിരുവനന്തപുരം: (www.kvartha.com 23.04.2019) തിരുവനന്തപുരത്ത് കൈയില്‍ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യാന്‍ വിസമ്മതിച്ചുവെന്ന് വയോധിക. തിരുവനന്തപുരം പാല്‍കുളങ്ങര യു.പി സ്‌കൂളിലെ 37-ാം ബൂത്തിലാണ് സംഭവം. സ്ഥലത്ത് കള്ളവോട്ട് നടന്നുവെന്നാണ് പരാതി. പൊന്നമ്മാള്‍ ഭഗവതി എന്ന 78കാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വോട്ട് ചെയ്യാനായി കൈയില്‍ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിക്കുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. മറ്റൊരാള്‍ വോട്ട് ചെയ്തെന്ന് ബൂത്ത് ഏജന്‍ുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തനിക്ക് വോട്ട് നിഷേധിച്ചതെന്നും ഇവര്‍ പറയുന്നു.

നേരത്തെ, കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. കൊല്ലം പട്ടത്താനം സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 50 ലാണ് കള്ളവോട്ട് നടന്നത്. മാടന്‍ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്‌തെന്ന് പോളിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്.

Loksabha election; Fake votes reported in TVM and Kollam, Thiruvananthapuram, News, Politics, Lok Sabha, Election, Fake, Complaint, Allegation, Kerala

സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ജില്ലയില്‍ മികച്ച പോളിംഗാണ് നടക്കുന്നത്. ആറ്റിങ്ങലില്‍ വാമനപുരം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലമാണ് വോട്ടിംഗ് ശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Loksabha election; Fake votes reported in TVM and Kollam, Thiruvananthapuram, News, Politics, Lok Sabha, Election, Fake, Complaint, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?