മക്കള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു
രാജപുരം: (www.kasargodvartha.com 03.04.2019) ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ രണ്ടു മക്കളുടെ മാതാവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ രാജപുരം പോലീസ് കേസെടുത്തു. ചെറുപനത്തടിയിലെ ജോസഫിന്റെ മകള്‍ ഡയാന ജോസഫ് (34) സ്വയം ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം അമിതമായി ഉറക്കഗുളിക കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് ഭര്‍ത്താവ് നിലമ്പൂര്‍ ശങ്കരങ്കുളത്തെ കെ ആര്‍ പ്രവീണി(38)നെതിരെ പോലീസ് കേസെടുത്തത്.
രണ്ടു ദിവസം മുമ്പാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്ന ഡയാന ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഡയാനയില്‍ നിന്നും രാജപുരം പോലീസിന്റെ അപേക്ഷ പ്രകാരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മരണമൊഴിയെടുത്തിരുന്നു. മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവീണിനെതിരെ പോലീസ് കേസെടുത്തത്.
വിവാഹ സമയത്ത് 15 പവന്‍ സ്വര്‍ണാഭരണവും മൂന്നുലക്ഷം രൂപയും പ്രവീണിന് സമ്മാനമായി നല്‍കിയിരുന്നു. ഇത് നശിപ്പിച്ച ശേഷം വീണ്ടും കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പ്രവീണ്‍ ഡയാനയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെയാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Rajapuram, Suicide-attempt, Woman, Husband, Case, Police, Suicide attempt incident; Police case against Husband.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment