വോട്ടിംഗ് സാമഗ്രികളും ബാലറ്റുകളുമെത്തി; തിരഞ്ഞെടുപ്പിന് എല്ലാം സജ്ജമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍കോട്: (www.kasargodvartha.com 11.04.2019) വോട്ടിംഗ് സാമഗ്രികളും അച്ചടി ബാലറ്റുകളും അടക്കം എത്തിയതോടെ തിരഞ്ഞെടുപ്പിന് എല്ലാം സജ്ജമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഇ വി എം ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍, പോസ്റ്റല്‍ ബാലറ്റ് എന്നിവയാണ് കാസര്‍കോട് കളേ്രക്ടറ്റിലെത്തിച്ചത്.

കാസര്‍കോട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എസ് എല്‍ സജികുമാറിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ അച്ചടിച്ച ബാലറ്റുകള്‍ കളക്ടറേറ്റിലെത്തിച്ചത്. 33,380 ബാലറ്റുകളാണ് തയ്യാറാക്കിയത്. ഇതില്‍ 1740 എണ്ണം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലേക്കുള്ളതാണ്. കന്നട ഭാഷയും ബാലറ്റിലുണ്ട്.

ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷകന്‍ എസ് ഗണേഷ്, ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവര്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ബാലറ്റ് പേപ്പര്‍ പരിശോധിച്ചു. ബാലറ്റ് പേപ്പര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Trending, Collectorate, District Collector, Voting Equipment and ballot papers reached; Kasaragod ready for Election
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?