കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ തെളിയുന്നത് താമര ചിഹ്നം; വോട്ടിംഗ് മെഷീനില്‍ ഗുരുത പിഴവ്; പ്രതിഷേധവുമായി എല്‍ഡിഎഫ്‌യുഡിഎഫ് പ്രവര്‍ത്തകര്‍; ഇതുവരെയുള്ള വിവി പാറ്റുകള്‍ എണ്ണണമെന്ന് യുഡിഎഫ് ആവശ്യം; ആരോപണം തെറ്റെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: (www.kvartha.com 23.04.2019) കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ്. തിരുവനന്തപുരം കോവളം ചൊവ്വരയിലെ 151ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റില്‍ താമര കാണിക്കുന്നതായി പരാതി ഉയര്‍ന്നത്.

76 പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ശേഷം 77ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് കൈപ്പത്തി ചിഹ്നത്തില്‍ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ വിവി പാറ്റില്‍ താമര വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ പ്രിസൈഡിങ് ഓഫീസറോട് ഇയാള്‍ പരാതിപ്പെടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തത്തി. ഇതേത്തുടര്‍ന്നാണ് വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പുതിയ യന്ത്രം സ്ഥാപിച്ച ശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു. പുതിയ വോട്ടിങ് യന്ത്രത്തിന് പിഴവില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.


പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇതുവരെയുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ചേര്‍ത്തലയിലും ഇതേ പരാതി ഉയര്‍ന്നിരുന്നു. ഇവിടെയും നിര്‍ത്തിവച്ചിരുന്ന വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരിലെ 13ആം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെയുള്ള ബട്ടണ്‍ പ്രവര്‍ത്തനരഹിതമാണ്.

അതേസമയം, വോട്ടിങ് യന്ത്രത്തില്‍ പിഴവുണ്ടായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇത് വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിഴവുണ്ടായെന്ന ആരോപണം കളക്ടറും നിഷേധിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Election, Trending, UDF, NDA, Congress, BJP, LDF, Controversy, Voted for Hand, But Lotus Lit Up; Election Commissioner Denied Allegation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?