മീന്‍ വില കുതിച്ചുയരുന്നു; വാങ്ങാന്‍ ആളില്ല; മീന്‍കച്ചവടക്കാര്‍ പ്രതിസന്ധിയില്‍
കല്പറ്റ: (www.kvartha.com 27.04.2019) കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി മീന്‍ വില കുതിച്ചുയരുന്നു. മീന്‍ വരവ് കുറഞ്ഞതോടെയാണ് വിലയും ഉയര്‍ന്നത്. വിശേഷ ദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും പ്രതീക്ഷിച്ച കച്ചവടം പോലും മീന്‍കച്ചവടക്കാര്‍ക്ക് ലഭിച്ചില്ല. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്‌നാട്ടില്‍ ട്രോളിങ് കൂടി ആരംഭിച്ചതോടെ മീനിന് കടുത്ത ക്ഷാമമാണ്.
ഇതോടെ വില കുത്തന്നെ ഉയര്‍ന്നു. ഒരു കിലോ മത്തി വാങ്ങണമെങ്കില്‍ 200 രൂപ വേണമെന്ന സ്ഥിതിയിലായണിപ്പോള്‍. ചെറുകിട മീന്‍കച്ചവടക്കാര്‍ വില്‍പ്പന നടത്തുന്നത് മൊത്തവ്യാപാരികളേക്കാള്‍ 20 മുതല്‍ 40 രൂപ വരെ കൂട്ടിയാണ്. എന്നാല്‍ വില കൂടുതലായതിനാല്‍ മീന്‍ വാങ്ങാനും ആള്‍ക്കാരില്ലാതായ അവസ്ഥയായി. വല്ലപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് വില്‍പ്പന നടക്കുന്നത്. മീനിന് വില കൂടി ഉയര്‍ന്നതോടെ ഇപ്പോള്‍ കച്ചവടവും ഇല്ല.
Keywords: Fish price increased, Wayanadu, News, Kerala, Business, fish, Fishermen, Price, Increased.

കച്ചവടക്കാരും നഷ്ടം ഭയന്ന് കൂടുതല്‍ ചരക്കെടുത്ത് വില്‍ക്കാനും മടിക്കുകയാണ്. വൈകീട്ട് മഴ കൂടിയാകുമ്പോള്‍ ആരും വിജനമായ മാര്‍ക്കറ്റിന്റെ പരിസരത്തേക്ക് വരുന്നില്ല. നെത്തോലിയും മത്തിയും അയലയും മാത്രമാണ് പലപ്പോഴും എത്തുന്നത്. നല്ല കച്ചവടം ലഭിക്കുന്ന ഈസ്റ്ററിന് മീനും എത്തിയില്ല, ആളും എത്തിയില്ല എന്ന അവസ്ഥയായിരുന്നു. ഇത്രയും നഷ്ടമുണ്ടാക്കിയ ഉത്സവക്കാലം വേറെയുണ്ടായിട്ടില്ല എന്നും കച്ചവടക്കാര്‍ പറഞ്ഞു. ഒരു കിലോ മത്തിക്ക് 180, നെത്തോലി 100, കോര 160, അയല 200, അയക്കൂറ 680 - 700, അയക്കൂറ 680 - 700, അയക്കൂറ 680 - 700, ചെമ്മീന്‍ 360 എന്നിങ്ങനെയാണ് വില.
Keywords: Fish price increased, Wayanadu, News, Kerala, Business, fish, Fishermen, Price, Increased.
Powered by Info News For You

Comments
Post a Comment