നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം: മുസ്ലിം ലീഗ് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): മുസ്‌ലിം ലീഗിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയേയും മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനും സമൂഹമധ്യേ അപകീര്‍ത്തിപ്പെടുത്തുന്നതിനും അരിയപ്പാടി ഗുണാജെ ഹൗസിലെ അസ്‌കര്‍ അലി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ഐഡിയിലൂടെ വ്യാപകമായി ദുഷ്പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയ കത്തില്‍ പരാതിപ്പെട്ടു.

മുസ്്‌ലിം ലീഗിനെയും നേതാക്കളെയും തെരഞ്ഞെടുപ്പ് വേളയില്‍ താറടിച്ച് കാണിക്കുന്നതിനും അപമാനിക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപ്പിക്കാനുമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അഷ്‌ക്കര്‍ സോഷ്യല്‍ മീഡിയകളിലൂടെ ശ്രമിച്ചുവരുന്നത്. ഇയാളുടെ ഹീനമായ പ്രവര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും കടുത്ത പ്രതിഷേധം ഉയര്‍ത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സമധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് അഷ്‌ക്കര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി അസ്‌കര്‍ ഗുണാജെക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും കേസെടുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്്മാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?