മണ്‍റോ തുരുത്തുകാര്‍ രാഷ്ട്രീയം നോക്കാതെ പറയുന്നു; കെ എന്‍ ബാലഗോപാലിനെ തന്നെ വിജയിപ്പിക്കണം; അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്

കൊല്ലം: (www.kvartha.com 02.04.2019) ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്നും മത്സരിക്കുന്ന കെ എന്‍ ബാലഗോപാല്‍  പാര്‍ലമെന്റില്‍ എത്തണമെന്ന് മനസ്സുനിറഞ്ഞു ആഗ്രഹിക്കുന്ന ഒരുകൂട്ടം ജനങ്ങളുണ്ട് കൊല്ലത്ത്. ഒരുപക്ഷേ അദ്ദേഹത്തേക്കാളും തീവ്രമായി അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ആ ജനങ്ങളായിരിക്കും. കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ആഗ്രഹിക്കാനുള്ള കാരണം മറ്റൊന്നുമല്ല, ഏത് സമയത്തും വെള്ളത്തിനടിയിലായേക്കാമെന്ന അവസ്ഥയിലുള്ള മണ്‍റോ തുരുത്തിന്റെ അതിജീവനത്തിന് രാപ്പകല്‍ പോരാടിയ വ്യക്തിയായിരുന്നു കെ എന്‍ ബാലഗോപാല്‍.
KN Balagopalan, Kollam, Kerala, News, Election, Trending, Manro Island natives says, KN Gopalan will be won in LS Polls from Kollam

ഓരോ വേലിയേറ്റങ്ങളിലും, അഷ്ടമുടി കായലിന്റെയും കല്ലട പുഴയുടെയും സംഗമ കേന്ദ്രമായ മണ്‍റോ തുരുത്തിന്റെ നല്ലൊരു ശതമാനം വെള്ളത്തിനടിയില്‍ ആകുമെന്ന സ്ഥിതിയിലായിരുന്നു. സുനാമിക്ക് ശേഷമാണ് ഈ പ്രതിഭാസം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തില്‍ വര്‍ദ്ധിച്ചത്. മണ്‍റോതുരുത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമായി പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും കൃത്യമായ നിഗമനങ്ങളില്‍ എത്താന്‍ ഇതുവരെ ഗവേഷകര്‍ക്കും സാധിച്ചിട്ടില്ല.

മണ്‍റോ കനാല്‍ പലവിധ അവശിഷ്ട്ടങ്ങളാല്‍ തടസ്സപ്പെടുന്നതിനാല്‍ വേലിയേറ്റം നീണ്ടകര തുറമുഖത്ത് നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള അഷ്ട്ടമുടിക്കായലില്‍ എത്തുമ്പോള്‍ മണ്‍റോ ദ്വീപില്‍ തങ്ങി നില്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് തിരുവനന്തപുരത്തെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സറ്റഡീസ് (എന്‍ സി ഇ എസ് എസ്) നടത്തിയ പഠനങ്ങളില്‍ പറയുന്നത്.

2014 ല്‍ കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ മണ്‍റോ തുരുത്തില്‍ എത്തിയ രാജ്യസഭ എംപി കെ എന്‍ ബാലഗോപാല്‍ സാധാരണ മഴക്കെടുതിക്കപ്പുറം അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 2015 ഫെബ്രുവരി 27ന് അദ്ദേഹം ഇക്കാര്യം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചതോടെ മണ്‍റോ തുരുത്ത് ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

എംപിയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു കേന്ദ്ര സംഘം മണ്‍റോ തുരുത്ത് സന്ദര്‍ശിച്ചെങ്കിലും സുനാമി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മാത്രമാണ് നിര്‍ദേശിച്ചത്. പക്ഷേ അവിടെ അവസാനിപ്പിക്കാന്‍ ബാലഗോപാലന്‍ തയ്യാറായില്ല. അദ്ദേഹം അന്ന് കൈമലര്‍ത്തിയിരുന്നെങ്കില്‍ മണ്‍റോ ത്തുരുത്തിനെ പരിസ്ഥിതി ലോല പ്രദേശമെന്ന് പ്രഖ്യാപിച്ചു അവിടത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമായിരുന്നു.

പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിനെ സമീപിക്കുകയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയും ഈ ഭൂപ്രദേശത്തിന് ഇണങ്ങുന്ന നിര്‍മാണരീതികള്‍ കണ്ടെത്തി അത് നടപ്പിലാക്കണമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.

വെള്ളം ഇരച്ചു കയറുമ്പോള്‍ വെള്ളത്തിനനുസരിച്ച് ഉയര്‍ന്ന് പൊങ്ങുന്ന ഒരു വീടിന്റെ സാധ്യതയെക്കുറിച്ചാണ് അദ്ദേഹം ആലോചിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റുമായി ചേര്‍ന്ന് കൂടുതല്‍ പഠിക്കുകയും രാജ്യത്തെയും വിദേശങ്ങളിലെയും ആര്‍ക്കിടെക്ട് വിഗ്ദരുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ഡിസാസ്റ്റര്‍ പ്രൂഫ് ആംഫിബിയസ് ഹൗസസ് (Disaster-proof amphibious housse) സംവിധാനം അവലംബിച്ചു.

വീട് നിര്‍മ്മാണ ഡിസൈന്‍ വികസിപ്പിച്ചെടുത്ത ശേഷം സിപിഎമ്മിന്റെ ചിലവില്‍ ഇത്തരത്തില്‍ ഒരു വീടിന്റെ നിര്‍മാണപ്രവര്‍ത്തനം 2018 ഏപ്രിലില്‍ മണ്‍റോ തുരുത്തില്‍ ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണ്. രാജ്യസഭ എംപി കാലാവധി കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഈ നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയതെന്നും ശ്രദ്ധേയം. ഒരുപക്ഷേ വെറും കോലാഹലം മാത്രമാണെങ്കില്‍ തന്റെ കാലാവധി കഴിഞ്ഞതോടെ അദ്ദേഹത്തിന് ഈ ആശയങ്ങള്‍ ഉപേക്ഷിക്കാമായിരുന്നു.

ഭാരം കുറഞ്ഞതും, ജലപ്രതിരോധ ശേഷിയുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് കെമിക്കല്‍ ടോയ്‌ലറ്റ് സംവിധാനവും ഉണ്ടാകുമെന്നുള്ളതും പ്രത്യേകതയാണ്. വിദഗ്ധരുടെ സഹായത്തോടെ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ശാസ്ത്രീയമായ വഴികള്‍ തേടുകയും ചെയ്ത് അവലംബിച്ച് മണ്‍റോ തുരുത്തുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട നാട്ടുകാരുടെ പ്രിയപ്പെട്ട ഗോപാലന്‍ ഇന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുകയാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ വിജയിപ്പിക്കാതിരിക്കാന്‍ ആ നാട്ടുകാര്‍ക്ക് സാധിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KN Balagopalan,  Kollam, Kerala, News, Election, Trending, Manro Island natives says, KN Gopalan will be won in LS Polls from Kollam 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?