പിണറായി വിജയന്‍ കാരണം സിപിഎം സമ്പൂര്‍ണ്ണ നാശത്തിലേക്കെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: (www.kvartha.com 25.04.2019) പിണറായി വിജയന്‍ കാരണം സിപിഎം സമ്പൂര്‍ണ്ണ നാശത്തിലേക്കെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബിജെപി വോട്ടുകള്‍ എവിടെ പോയി എന്ന് സിപിഎമ്മിന് ആശങ്ക വേണ്ട. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎമ്മിന് തിരയേണ്ടി വരും.

ബിജെപിയെ സംബന്ധിച്ചിടത്തോളം പഴയ വോട്ടുകള്‍ നിലനില്‍ക്കുക മാത്രമല്ല, മുമ്പത്തെക്കാളും വലിയ മുന്നേറ്റം നടത്തും. പക്ഷെ വോട്ടെണ്ണി കഴിയുമ്പോള്‍ സിപിഎമ്മിന്റെ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകളൊക്കെ എവിടെ പോയെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചിന്തിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


ന്യൂനപക്ഷങ്ങളുടെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും വിശ്വാസികള്‍ അത്യാവേശത്തോടെ വന്ന് വോട്ടു ചെയ്തതിനാലാണ് ഇത്തവണ വോട്ടിംഗ് ശതമാനം ഉയര്‍ന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Pinarayi vijayan, CPM, K. Surendran, BJP, Politics, Election, Trending, CPM Progressing into Complete Destruction; Says K Surendran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?