ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മെഷീന്‍ പണിമുടക്കി; തകരാറിലായത് നൂറോളം മെഷീനുകള്‍

ഹൈദരാബാദ്: (www.kvartha.com 11.04.2019) ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മെഷീന്‍ പണിമുടക്കി. ഇതേ തുടര്‍ന്ന് വോട്ടുചെയ്യാനാകാതെ അദ്ദേഹം മറ്റൊരു വോട്ടിംഗ് യന്ത്രത്തില്‍ വോട്ടുചെയ്തു. നൂറോളം മെഷീനുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ തകരാറിലായത്. ഇതേതുടര്‍ന്ന് വോട്ടിംഗ് നടപടികള്‍ നിറുത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്. വോട്ടെടുപ്പിനിടെ ആന്ധ്രയില്‍ വിവിധയിടങ്ങളില്‍ വ്യാപകമായ സംഘര്‍ഷങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗോപാല്‍ കൃഷ്ണ ദ്വിവേദി പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. 3269 പോളിംഗ് ബൂത്തുകളിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഇതില്‍ നൂറോളം യന്ത്രങ്ങള്‍ തകരാറിലായെന്നും പകരം പുതിയവ എത്തിച്ച് വോട്ടിംഗ് തുടര്‍ന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Naidu demands re-polling at locations where faulty EVMs marred voting, Hyderabad, News, Politics, Lok Sabha, Election, Trending, Clash, Election Commission, National

അതേസമയം, വോട്ടെടുപ്പ് നടക്കുന്നതിനിടെ ടി.ഡി.പി പ്രവര്‍ത്തകര്‍ ഒരു ബൂത്ത് അടിച്ചുതകര്‍ത്തതായും വിവരമുണ്ട്. പലയിടങ്ങളിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. നസാറപേട്ടിലെ ടി.ഡി.പി സ്ഥാനാര്‍ത്ഥിയെ വൈ.എസ്.ആര്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. വോട്ടര്‍മാര്‍ക്ക് പണം വാഗ്ദ്ധാനം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് കടപ്പ ജില്ലയില്‍ രണ്ട് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് നടപടികള്‍ നിറുത്തിവച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റിടങ്ങളില്‍ പൊതുവെ സമാധാനപരമാണെന്നാണ് റിപ്പോര്‍ട്ട്. 18 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 91 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. എല്ലാ മണ്ഡലങ്ങളിലും രാവിലെ ഏഴ് മണി മുതല്‍ തന്നെ വോട്ടെടുപ്പ് തുടങ്ങി. പ്രശ്‌നബാധിത ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ്, ബിഹാര്‍, ഒഡിഷ, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, മേഘാലയ, ഛത്തീസ്ഗഡ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അശോക് ഗജപതി രാജു (വിജയനഗരം), നിതിന്‍ ഗഡ്കരി, (നാഗ്പുര്‍), രേണുകാ ചൗധരി (ഖമ്മം), ഡി. പുരന്ദേശ്വരി (വിശാഖപട്ടണം), വി.കെ. സിംഗ് (ഗാസിയാബാദ്), മഹേഷ് ശര്‍മ (ഗൗതം ബുദ്ധ് നഗര്‍), സത്യപാല്‍ സിംഗ് (ബാഗ്പത്), അജിത് സിംഗ് (മുസഫറാബാദ്), ജയന്ത് ചൗധരി (ബാഗ്പത്ത്), കിരണ്‍ റിജ്ജു (അരുണാചല്‍ വെസ്റ്റ്) തുടങ്ങിയവരാണ് വ്യാഴാഴ്ച ജനവിധി തേടുന്ന പ്രമുഖര്‍. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 23നാണ്.


Keywords: Naidu demands re-polling at locations where faulty EVMs marred voting, Hyderabad, News, Politics, Lok Sabha, Election, Trending, Clash, Election Commission, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?