ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായത് തലനാഴിയക്ക്

മുംബൈ: (www.kvartha.com 30.04.2019) ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി, വന്‍ ദുരന്തം ഒഴിവായത് തലനാഴിയക്ക്. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം.

ഡെല്‍ഹിയില്‍നിന്ന് ഷിര്‍ദിയിലേക്ക് പോയ ബോയിംഗ് 737 വിമാനമാണ് ലാന്‍ഡിംഗ് സ്‌പോട്ടില്‍നിന്ന് ഏകദേശം 30-40 മീറ്ററോളം മാറി ലാന്‍ഡ് ചെയ്തത്. അതേസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ ഭൂരിഭാഗവും ഷിര്‍ദ്ദിയിലെ ഹിന്ദു ക്ഷേത്രത്തിലേക്ക് പോകുന്നവരായിരുന്നു .

Spice jet plane overshoots runway on landing at Shirdi, Mumbai, News, Business, Flights, Passengers, Temple, Visitors, Suspension, Airport, National

സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍നിന്നുള്ള മറ്റു വിമാനസര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Spice jet plane overshoots runway on landing at Shirdi, Mumbai, News, Business, Flights, Passengers, Temple, Visitors, Suspension, Airport, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?