'പുല്‍വാമ' മോദിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതോ? ഗുരുതര ആരോപണവുമായി കെജ്രിവാള്‍


ദേശീയം (www.evisionnews.co): ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയായിരുന്നോയെന്ന് അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന മുന്നോട്ട് വച്ചാണ് കെജ്രിവാളിന്റെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. 'ഇമ്രാന്‍ ഖാന്‍ മോദിയെ പിന്തുണയ്ക്കുകയാണ്. അതിനാല്‍ അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. 

മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഫെബ്രുവരി 14ന് നമ്മുടെ 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുകയാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാനും പാക് അനുകൂലികളുമാണ് ബി.ജെ.പിയെ എതിര്‍ക്കുന്നത് എന്ന് മോദി നേരത്തേ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?