പെരുമാളിന്റെ നാട്ടില്‍ രവീശ തന്ത്രിയുടെ പര്യടനം; അടിയൊഴുക്കുകള്‍ വോട്ടാക്കി മാറ്റുമെന്ന് തന്ത്രി
പയ്യന്നൂര്‍: (www.kasargodvartha.com 02.04.2019) സി പി എമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂര്‍ മണ്ഡലത്തിലായിരുന്നു കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ ചൊവ്വാഴ്ചത്തെ പര്യടനം. ഒരിക്കലും ഇളകാത്ത സി പി എമ്മിന്റെ മാത്രം കേന്ദ്രമെന്ന് പറയപ്പെടാവുന്ന രാമന്തളി, അന്നൂര്‍, കരിവെള്ളൂര്‍, വെള്ളൂര്‍, എച്ചിലാം വയല്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തന്ത്രി വോട്ട് തേടിയെത്തി.
ഇത്തവണ ഇവിടങ്ങളില്‍ ശക്തമായ അടിയൊഴുക്കുകളുണ്ടെന്നും അതെല്ലാം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ പെട്ടിയില്‍ വോട്ടായി വീഴുമെന്നും എന്‍ഡിഎ പ്രതീക്ഷിക്കുന്നു. ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയാണ് പര്യടനത്തിന് തുടക്കമായത്.
1987 ല്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ പുഞ്ചക്കാട്ടെ ദാമോദരന്‍, 2017 ല്‍ മരിച്ച രാമന്തളി ചൂരിക്കാട് ബിജു എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പയ്യന്നൂര്‍ പെരുമാള്‍ സുബ്രഹ്മമണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സി കെ രാമചന്ദ്രന്റെ വീട്ടിലെത്തിയ സ്ഥനാര്‍ത്ഥിയെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. തങ്ങളുടെ പിതാവിന്റെ മരണം ഇന്നും രാമചന്ദ്രേട്ടന്റെ മക്കളുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. പത്താം ക്ലാസ് പരീക്ഷഫലം കാത്തിരിക്കുകയാണ് മക്കളായ ദേവാംഗനയും ദേവദത്തും. 2016 ജൂലായ് 11ന് രാത്രിയിലാണ് രാമചന്ദ്രന്‍ മരണപ്പെട്ടത്.
വൈകിട്ട് പയ്യന്നൂര്‍ നഗരത്തില്‍ വോട്ട് അഭ്യര്‍ത്ഥനയും റോഡ് ഷോയും നടന്നു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ കെ രാജഗോപാലന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, എം വി രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം എം സരോജിനി, പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറിമാരായ ഗംഗാധരന്‍ കാളീശ്വരം, എം കെ മുരളി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, BJP, Kasaragod, News, Trending, Election campaign by Raveesha Thanthri in Payyannur

Powered by Info News For You

Comments
Post a Comment