മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചുകൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഫോബ്‌സിന്റെ ലോകത്തെ മികച്ച മാധ്യപ്രവര്‍ത്തകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വനിത

ലണ്ടന്‍:(www.kvartha.com 20/04/2019) ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തകയെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

News, London, World, Police, Murder, Journalist, Lyra McKee, journalist, shot in Northern Ireland violence

വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം. മുഖം മറച്ചെത്തിയ ആക്രമി ലൈറക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. ലണ്ടന്‍ഡെറിയില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുന്നതിന്റെയും പോലീസ് വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുന്നതിന്റെയും ദൃശ്യം ലൈറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

2016-ലെ ഫോബ്‌സ് മാഗസിന്റെ ലോകത്തെ മികച്ച 30 മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഇടംപിടിച്ച മാധ്യപര്വര്‍ത്തകയാണ് ലൈറ. അറ്റ്ലാന്റിക് മാഗസിന്‍, ബസ്ഫീഡ് ന്യൂസ് എന്നീ മാധ്യമങ്ങളിലാണ് ലൈറ പ്രവര്‍ത്തിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Police, Murder, Journalist, Lyra McKee, journalist, shot in Northern Ireland violence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?