വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായി ട്രംപിന്റെ റിസോര്‍ട്ടില്‍ ചൈനക്കാരി പിടിയില്‍; കൃത്യമായി ജോലിയെടുത്തതിന് രഹസ്യാന്വേഷണ വിഭാഗത്തെ അഭിനന്ദിച്ച് ട്രംപ്

വാഷിങ്ടന്‍: (www.kvartha.com 05.04.2019) വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായി ട്രംപിന്റെ റിസോര്‍ട്ടില്‍ ചൈനക്കാരി പിടിയില്‍. കൃത്യമായി ജോലിയെടുത്തതിന് രഹസ്യാന്വേഷണ വിഭാഗത്തെ അഭിനന്ദിച്ച് ട്രംപ്. പാം ബീച്ചിലെ ആഡംബര റിസോര്‍ട്ടും ക്ലബ്ബുമായ മാരെ ലഗോവില്‍ നിന്നാണ് യുവതി പിടിയിലായത്. യുയിങ് ജാങ് (32) എന്ന യുവതിയാണ് 4 സെല്‍ഫോണുകളും ലാപ്‌ടോപും കംപ്യൂട്ടര്‍ വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായിറിസോര്‍ട്ടില്‍ കടന്നുകയറിയത്. മാര്‍ച്ച് 30നായിരുന്നു സംഭവം. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫ്‌ളോറിഡയിലെ തന്റെ ആഡംബര റിസോര്‍ട്ടില്‍ നിന്നു ചാരവൃത്തി ആരോപിച്ച് ചൈനക്കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേസമയം സുരക്ഷാവീഴ്ച കാരണമാണ് യുവതിക്കു റിസോര്‍ട്ടില്‍ പ്രവേശിക്കാനായതെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.

Chinese woman arrested at Trump resort with malware on thumb drive, Washington, News, World, Arrested, Women, Donald-Trump

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chinese woman arrested at Trump resort with malware on thumb drive, Washington, News, World, Arrested, Women, Donald-Trump.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?