വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടാന്‍ സാധിക്കില്ല; തകരാര്‍ സംഭവിച്ചേക്കാം: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: (www.kvartha.com 15.04.2019) വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തിനിടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടാന്‍ ഒരിക്കലും സാധിക്കില്ലെന്നും തകരാര്‍ സംഭവിച്ചേക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നതായി ആരോപണമുണ്ടായിരുന്നു. ബിഎസ്പിക്ക് ചെയ്ത വോട്ട് ബിജെപിക്ക് രേഖപ്പെടുത്തപ്പെട്ടുവെന്നാരോപിച്ച് വോട്ടര്‍മാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് ബിഎസ്പി ആരോപിച്ചിരുന്നു. പിന്നീട് മധ്യപ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എതിര്‍ത്തു. വോട്ടിംഗ് മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടുപിടിത്തമല്ലെന്നും ഇത് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് രണ്ടു പതിറ്റാണ്ട് മുമ്പുതന്നെ പലയിടത്തും ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിപാറ്റും അങ്ങനെ തന്നെയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിവിപാറ്റ് പ്രാബല്യത്തിലാക്കുന്നത്. വോട്ടിംഗ് മെഷീനുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് പുറത്തുനിന്നുള്ള ഇടപെടലും സാധ്യമല്ല. പക്ഷേ തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അറോറ പറഞ്ഞു.

ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് ഇതേകുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബ്രാഞ്ചായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ ഏതെങ്കിലും നേതാവ് തയാറായാല്‍ പ്രതികരിക്കാമെന്നായിരുന്നു അറോറയുടെ മറുപടി. രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കുനേരെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളെയും അദ്ദേഹം ന്യായീകരിച്ചു. റെയ്ഡുകള്‍ നിഷ്പക്ഷമാണെന്നും പാര്‍ട്ടികള്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, News, Election, Election Commission, Sunil Arora spoke on complaints of EVM malfunctioning and electoral bonds 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?