സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു; ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2019) കൊടുംചൂടില്‍ സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ചുരുങ്ങിയത് ദിവസേന രണ്ടുപേര്‍ക്കെങ്കിലും സൂര്യാഘാതമേല്‍ക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ സൂര്യാഘാതമേറ്റ് ആശുപത്രിയിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ആവശ്യമായ മരുന്ന് ജില്ലാ ആശുപത്രിയില്‍ സ്‌റ്റോക്കില്ല. അതുകൊണ്ട് തന്നെ മരുന്ന് പുറത്തേക്ക് എഴുതികൊടുക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കൊടുംചൂടില്‍ കക്ക വാരാനിറങ്ങിയ വെള്ളിക്കോത്ത് വീണച്ചേരിയിലെ കെ രാജേഷിനാണു (രാജു 39) സൂര്യാഘാതമേറ്റിരുന്നു. ജില്ലാ ആശുപത്രി ഒപി വിഭാഗത്തില്‍ ചികിത്സ തേടിയ രാജേഷിന് പുറമേ പുരട്ടാനുള്ള ഓയിന്റ്‌മെന്റും ഗുളികയും ജില്ലാ ആശുപത്രി ഫാര്‍മസിയില്‍ സ്‌റ്റോക്ക് ഇല്ലാത്തതിനെ തുടര്‍ന്ന് പുറത്തേക്കെഴുതി കൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണി വരെ ചിത്താരി അഴിമുഖത്തിനു സമീപം പൊയ്യക്കര പുഴയിലാണ് രാജേഷ് കക്ക വാരിയത്. വീട്ടില്‍ തിരിച്ചെത്തി പിറ്റേ ദിവസം രാവിലെ കുളിച്ചു തോര്‍ത്തിയപ്പോള്‍ പുറം ഭാഗത്ത് കഴുത്തിനു താഴോട്ടു നീറ്റലും വേദനയും അനുഭവപ്പെടുകയും തൊലിയില്‍ കുമിളകള്‍ പൊങ്ങി വരുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.



Keywords: Kerala, kasaragod, news, District-Hospital, Kanhangad, Health-Department, Sunburn reports hikes everyday 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?