ഒരാഴ്ച മുമ്പ് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 08.04.2019) ഒരാഴ്ച മുമ്പ് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. അണങ്കൂര്‍ ബെദിരയിലെ മുഹമ്മദ് കുഞ്ഞി ഹാജി (58) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സക്കെത്തിയതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഹോട്ടലില്‍ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് കൈതാങ്ങായിരുന്നു അന്തരിച്ച മുഹമ്മദ് കുഞ്ഞി ഹാജി. അബ്ദുല്‍ ഖാദര്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: ജംഷീദ്, ജവാദ്, ജുനൈദ് (മൂവരും ദുബൈ, ബിസിനസ്), ജുവൈരിയ, ഖാദര്‍, ജൊഹ്‌റ. മരുമക്കള്‍: ഷരീഫ്, നിയാസ്, മംസീന, അഫീഫ. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, റിയാസ്, ഖദീജ, ഹലീമ, ആഇശ, മറിയംബി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Anangoor, Anangoor Bedira Mohammed Kunhi passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?