മാട്ടുമ്മല്‍ കടിഞ്ഞിമൂല നടപ്പാലം പുനര്‍നിര്‍മ്മാണം മന്ദഗതിയില്‍

നീലേശ്വരം: (www.kasargodvartha.com 21.04.2019) കാലപ്പഴക്കം കൊണ്ട് തകര്‍ന്ന് അപകട ഭീഷണിയിലായ മാട്ടുമ്മല്‍ കടിഞ്ഞിമൂല നടപ്പാലത്തിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്‍. പുനര്‍നിര്‍മിക്കുന്നതിനായി പാലം പൊളിച്ച് നീക്കിയിരിക്കുകയാണ്. കൈവരികളും തൂണുകളും നടന്ന് പോകുന്ന പലകകളും ദ്രവിച്ചുതീര്‍ന്നു.

ജനങ്ങളുടെ മുറവിളിക്ക് ശേഷം പാലം പുനര്‍നിര്‍മിക്കാന്‍ നഗരസഭ പുനര്‍നിര്‍മാണ പ്രവര്‍ത്തിക്ക് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പുനര്‍നിര്‍മാണം വേഗത്തിലാകാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത് പുറത്തെക്കൈ, കടിഞ്ഞിമൂല, കൊട്ടറ കോളനി എന്നി സ്ഥലത്തില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ജനങ്ങളാണ്.

ഈ ഭാഗങ്ങളിലുള്ള നിരവധി കുട്ടികള്‍ കോട്ടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരുന്നത് ഈ നടപ്പാലത്തിലൂടെയാണ്. കൂടാതെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, അക്ഷയ സെന്റര്‍ എന്നിവങ്ങളിലേക്കും ആളുകള്‍ നടന്ന് പോകുന്നത് ഈ നടപ്പാലത്തില്‍ കൂടിയാണ്. ഇപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി വാഹനങ്ങള്‍ക്ക് പണം നല്‍കിയാണ് സഞ്ചരിക്കുന്നത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള നടപ്പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി യഥാസമയത്ത് അധികൃതര്‍ നടത്താത്തതിലാണ് പാലം അപകടാവസ്ഥയിലായത്. എന്നാല്‍ നടപ്പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി ഇപ്പോള്‍ ഒച്ചിന്റെ വേഗതയില്‍ ആയതോടെ ദുരിതത്തിലാവുന്നത് നാട്ടുകാരാണ്.


Keywords: Kerala, kasaragod, Nileshwaram, news, Bridge, Mattummal Kadinhimoola bridge re construction very slow



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?