മത-ഭൗതിക പഠനത്തിന്റ പുതിയ വാതായനം തുറന്നുവച്ച് ചെങ്കള സഹ്‌റ വിമന്‍സ് കോളജ്


കാസര്‍കോട് (www.evisionnews.co) ജില്ലയുടെ മുഖച്ഛായ മാറ്റി മറിക്കുന്ന രീതിയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ഊടും പാവും നല്‍കുന്ന സ്ത്രീശാക്തീകരണത്തിന് പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്താന്‍ സ്ത്രീത്വത്തിന് ധൈര്യം നല്‍കുന്ന ഉത്തമ കേന്ദ്രമായി ചെറിയ കാലയളവില്‍ ചെങ്കള സഹ്‌റ വിമന്‍സ് കോളേജ് മാറിയിരിക്കുന്നു.

മറ്റു ഭൗതിക സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന മുഴുവന്‍ സൗകര്യങ്ങളും ലഭിക്കുന്നതോടൊപ്പം സമൂഹത്തിന് ആവശ്യമായ ഒരു ഉത്തമ കുടുംബിനിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതികള്‍. വിദ്യാര്‍ത്ഥിനികളുടെ നാനോന്മുഖ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് വിത്യസ്ത പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

മനുഷ്യത്വത്തി ന്റെ വിലയറിയാനും മാതൃത്വത്തിന്‍ റെ മഹത്വം മനസിലാക്കി കൊടുക്കുവാനും ഏറെ ഉപകാരപ്രദമാണ് ഈ സ്ഥാപനത്തിന്റെ പാഠ്യപദ്ധതി. പഠനകാലയളവില്‍ തന്നെ അധ്യാപന ഉദ്യോഗ രംഗത്തേക്കുള്ള ക്രിയാത്മകമായ പരിശീലന പ്രവര്‍ത്തനങ്ങളാണ് സ്ഥാപനം ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ ജ്വാല സ്മാര്‍ട്ട് ഹണ്ടിലൂടെ വിദ്യാര്‍ത്ഥിനികള്‍ അത് പ്രകടമാക്കിയിരുന്നു. 

സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ കൂടി ഇടപെട്ടു കൊണ്ടുള്ള പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുന്ന സാമാന്യം പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീത്വത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി സ്ഥാപനത്തിനുണ്ട്. അധാര്‍മികതക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ശക്തിയുക്തം കൊള്ളുക എന്നതുകൂടി സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ പെട്ടതാണ്. ഇസ്ലാമിന്റെ സമാധാന സന്ദേശം രാജ്യത്തുടനീളം എത്തിച്ചുകൊടുക്കുകയും ഉത്തമ കുടുംബിനിയെ സൃഷ്ടിക്കുകയും ചെയ്യുക എന്നിവയും സ്ഥാപനം ലക്ഷ്യം വെക്കുന്നു.

വിശാലമായ ലൈബ്രറി പ്ലേഗ്രൗണ്ട് സ്മാര്‍ട്ട് ക്ലാസ് റൂം മീറ്റിംഗ് ഹാള്‍, സ്റ്റുഡന്‍സ് പാര്‍ലമെന്ററി, തുടങ്ങിയ സൗകര്യങ്ങള്‍കൂടി ഇന്ന് സ്ഥാപനത്തില്‍ ലഭ്യമാണ്. മതപരമായി ഏഴാം ക്ലാസ് വിദ്യാഭ്യാസവും ഭൗതികമായി എസ്.എസ്.എല്‍.സി പാസാവുകയും ചെയ്ത വിദ്യാര്‍ത്ഥികളില്‍നിന്ന് ഇന്റര്‍വ്യൂ ലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വര്‍ക്കാണ് സ്ഥാപനം പ്രവേശനം നല്‍കുന്നത്. ഇസ്ലാമിക ചരിത്രം ശാസ്ത്രം കര്‍മ്മശാസ്ത്രം ആധ്യാത്മിക ശാസ്ത്രം അറബി വ്യാകരണം ഉറുദു ഭാഷാ പഠനം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഈവര്‍ഷം പുതുതായി വണ്‍ ഇയര്‍ ഇസ്ലാമിക് ഡിപ്ലോമ കോഴ്‌സ് കൂടി സാധ്യമാക്കിയിട്ടുണ്ട് ഇതിലൂടെ ഇസ്ലാമിനെ കുറിച്ച് പഠിക്കാനും കാലത്തിനു പുതിയ സന്ദേശങ്ങള്‍ നല്‍കാനും സാധ്യമാകും. ഡിഗ്രി കൊമേഴ്‌സും പ്ലസ് വണ്‍, പ്ലസ് ടു കൊമേഴ്‌സ് സ്ഥാപനം ഇപ്പോള്‍ നടത്തിവരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?