ദീര്‍ഘവീക്ഷണമില്ലാത്തവരുടെ കൈകളില്‍ ജനാധിപത്യം സുരക്ഷിതമാവില്ല: ജസ്റ്റിസ് ചെലമേശ്വര്‍
കുവൈത്ത് സിറ്റി: (www.kvartha.com 25.04.2019) ദീര്‍ഘവീക്ഷണമില്ലാത്തവരുടെ കൈകളില്‍ ജനാധിപത്യം സുരക്ഷിതമാവില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ചെലമേശ്വര്‍. ജനാധിപത്യം സംരക്ഷിക്കാന്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ പ്രോഗ്രസിവ് പ്രഫഷനല്‍ ഫോറത്തിന്റെ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെലമേശവര്‍. ജുഡീഷ്യറിയിലെ അഴിമതി സംബന്ധിച്ച ചോദ്യത്തിന് ന്യായാധിപന്മാരും സാധാരണ മനുഷ്യരാണ്, സന്യാസികളല്ല എന്നായിരുന്നു മറുപടി. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
എന്നാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ കാലാനുസൃതമായ പരിഷ്‌കരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായമേഖലയുടെ പരിഷ്‌കരണം പോലുള്ള ഗൗരവതരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് അജണ്ടയായി മാറേണ്ടതുണ്ട്. നിരന്തരം ജാഗ്രത പുലര്‍ത്തി ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. അലസമായ ജനത ജനാധിപത്യത്തെ അപകടപ്പെടുത്തും.
ചില കേസുകളില്‍ വിധിവരുമ്പോള്‍ ആളുകള്‍ ജുഡീഷ്യറിയെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍, ജുഡീഷ്യറിയല്ല നമ്മുടെ കുറ്റാന്വേഷണ രീതിയാണ് കുഴപ്പം. അന്വേഷണ സംവിധാനത്തെ നവീകരിക്കാനോ കുറ്റാന്വേഷണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനോ ഭരണകൂടങ്ങള്‍ തയാറാകുന്നില്ല. വിഐപികള്‍ക്ക് സുരക്ഷ ഒരുക്കാനും മഹസര്‍ തയാറാക്കാനും ദുരന്തനിവാരണത്തിനുമൊക്കെ ഒരേ പോലീസ് സേനയെയാണ് നമ്മള്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പീല്‍ പ്രളയം കോടതിയുടെ സമയം നഷ്ടപ്പെടുത്താനും അപ്പീല്‍ എന്ന സംവിധാനത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താനും കാരണമാവുന്നു. വിധിന്യായത്തിലോ നടപടിക്രമങ്ങളിലോ ഉണ്ടാവുന്ന പാകപ്പിഴവുകള്‍ തിരുത്താനുള്ള സംവിധാനമാണ് അപ്പീല്‍. എന്നാല്‍, ഇന്ന് ചെക്ക് കേസുകളില്‍ പോലും അപ്പീല്‍ നല്‍കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Justice. Chelameswar, Kuwait, News, Gulf, Jus. Chelameswar on democracy

Powered by Info News For You

Comments
Post a Comment