ടെന്റേര്‍ഡ് വോട്ട്, ചലഞ്ച്ഡ് വോട്ട്, പ്രോക്‌സി വോട്ട്; നിങ്ങളുടെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കെങ്ങനെ വീണ്ടും വോട്ട് ചെയ്യാം? കള്ളവോട്ടുമായി ബന്ധപ്പെട്ട് ഏജന്റിന് തര്‍ക്കമുണ്ടെങ്കില്‍ എങ്ങനെയാണ് ഉന്നയിക്കേണ്ടത്? ഒരാളുടെ വോട്ട് പ്രോക്‌സിയായി മറ്റൊരാള്‍ക്ക് ചെയ്യാവുന്നത് എപ്പോള്‍? പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 21.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഞായറാഴ്ച ആറ് മണിയോടെ കൊട്ടിക്കലാശം കഴിഞ്ഞ് പരസ്യപ്രചരണമെല്ലാം അവസാനിച്ചു. ഇനി രണ്ടുനാള്‍ നിശബ്ദ പ്രചരണമാണ്. സാധാരണ വോട്ട് ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാല്‍ വേണ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് നേരെ വോട്ട് ചെയ്യുന്നതും വിരലില്‍ മഷി പുരട്ടുന്നതും ചിലര്‍ മറ്റുള്ളവരുടെ ഐഡി ഉഫയോഗിച്ച് കള്ളവോട്ട് ചെയ്യുന്നതുമെല്ലാം അറിയാമായിരിക്കാം. എന്നാല്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ടെന്റേര്‍ഡ് വോട്ട്, ചലഞ്ച്ഡ് വോട്ട്, പ്രോക്‌സി വോട്ട് അങ്ങനെ മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

ടെന്റേര്‍ഡ് വോട്ട്

വോട്ടിങ്ങിനായി വോട്ടര്‍ കടന്ന് വരികയും അദ്ദേഹത്തിന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തി പോയി എന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ഉറപ്പാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ടെന്‍ഡേര്‍ഡ് വോട്ട് അനുവദിക്കാം. ടെന്‍ഡേര്‍ഡ് വോട്ടിങ്ങ് യന്ത്രത്തില്‍ രേഖപ്പെടുത്താന്‍ പാടില്ല. ഇതിനായി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്. ഇതിന്റെ വിവരങ്ങള്‍ 17എ രജിസ്റ്ററിലാണ് രേഖപ്പെടുത്തേണ്ടത്.

ചലഞ്ച്ഡ് വോട്ട്

വോട്ടറുടെ ഐഡന്റിറ്റിയെ കുറിച്ച് പോളിങ്ങ് ഏജന്റിന് തര്‍ക്കമുണ്ടെങ്കില്‍ രണ്ട് രൂപ കെട്ടിവെച്ചതിന് ശേഷം തര്‍ക്കം ഉന്നയിക്കാം. ഈ വിഷയം സംബന്ധിച്ച് പ്രിസൈഡിങ്ങ് ഓഫീസര്‍ സമ്മറി വിചാരണ നടത്തേണ്ടതും തര്‍ക്കം സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദവും നല്‍കണം. തര്‍ക്കം സ്ഥാപിക്കപ്പെടുകയാണെങ്കില്‍ തര്‍ക്ക വിധേയനായ വ്യക്തിയെ പോലീസിന് കൈമാറണം.

പ്രോക്‌സി വോട്ട്

സിഎസ്‌വി (ക്ലാസിഫൈഡ് സര്‍വീസ് വോട്ടര്‍) പട്ടികയിലുള്ള ആളിനു വേണ്ടി പ്രോക്‌സിയായി നിയമിക്കുന്ന ആളിന് വോട്ട് രേഖപ്പെടുത്താം. അപ്രകാരം വോട്ട് ചെയ്യുമ്പോള്‍ പ്രോക്‌സിയുടെ ഇടത് കൈയ്യിലെ നടുവിരല്‍ മഷി പുരട്ടണം.


Keywords: Kerala, Kasaragod, news, Trending, Top-Headlines, Voters list, UDF, LDF, BJP, What is tendered, Challenged and Proxy vote 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?