കമല്‍ നിങ്ങള്‍ക്ക് കമാലുദ്ദീനായി,ഇപ്പോള്‍ അനുപമ ഐ എ എസ് അനുപമ ക്ലിന്‍സന്‍ ജോസഫ് ആയി, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
(www.kasargodvartha.com 08/04/2019) വിമര്‍ശിക്കുന്നവരുടെ മതവും വര്‍ഗവും പറഞ്ഞാണ് അവര്‍ എന്നും വിമര്‍ശനങ്ങളെ നേരിട്ടിട്ടുള്ളത്. പിന്നെ രാജ്യദ്രോഹി പട്ടം ചാര്‍ത്തിക്കൊടുക്കും. അതിലും അവര്‍ തകര്‍ന്നില്ലെങ്കില്‍ പേരിനൊപ്പമുള്ള മതം തെളിയിക്കുന്ന രണ്ടാം പേരോ മൂന്നാം പേരോ ചികഞ്ഞെടുത്ത് സമൂഹമാദ്ധ്യമങ്ങള്‍ വഴി ആക്രമിക്കും. അതു തന്നെയാണ് ഇപ്പോള്‍ അനുപമ ഐ.എ.എസിനും നേരിടേണ്ടി വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി പ്രചാരണം നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പൊങ്കാലയുമായി ചിലര്‍ രംഗത്തെത്തി. ശരണം വിളികളും അസഭ്യവും പറഞ്ഞാണ് ഇക്കൂട്ടര്‍ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ എത്തിയത്.
ഇന്നലെവരെ അനുപമ ഐ.എ.എസ് എന്ന ധീരയായ ഉദ്യോഗസ്ഥ ഇപ്പോള്‍ ചിലര്‍ക്ക് അനുപമ ക്ലിന്‍സന്‍ ജോസഫ് ആയി. സംഭവത്തെ തുടര്‍ന്ന് നെല്‍സണ്‍ ജോസഫ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഇന്നലെവരെ അനുപമ ഐ.എ.എസ് എന്ന ധീരയായ ഉദ്യോഗസ്ഥ ഇപ്പോള്‍ ചിലര്‍ക്ക് അനുപമ ക്ലിന്‍സന്‍ ജോസഫ് ആയി. സംഭവത്തെ തുടര്‍ന്ന് നെല്‍സണ്‍ ജോസഫ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്.
സംവിധായകന്‍ കമലിനെ അവര്‍ കമാലുദ്ദീന്‍ ആക്കി, പ്രകാശ് രാജിനെ പ്രകാശ് എഡ്വേര്‍ഡ് ആക്കിയെന്നും നടന്‍ വിജയിയെ അവര്‍ ജോസഫ് വിജയ് ആക്കിയതും എല്ലാം വിശദീകരിച്ചാണ് നെല്‍സന്റെ പോസ്റ്റ്..
പോസ്റ്റിന്റെ പൂര്‍ണ രൂപം.
കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്.
വിജയ് അവര്‍ക്കുമാത്രം ജോസഫ് വിജയ് ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.
ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.
പ്രവൃത്തികള്‍ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുന്‍പുതന്നെ പേരുകൊണ്ട് വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.
തന്റെ ജോലിയാണു ചെയ്തത്, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം.

Powered by Info News For You

Comments
Post a Comment