യു.ഡി.വൈ.എഫ് സ്മൃതിയാത്ര തുടങ്ങി: തെരഞ്ഞെടുപ്പ് സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ: ബല്‍റാം


കാഞ്ഞങ്ങാട് (www.evisionnews.co):  സി.പി.എമ്മിന്റെ അക്രമ രാഷ്ട്രിയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. യു.ഡി.വൈ.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ബലികുടിരങ്ങളിലുടെ സ്മൃതി യാത്ര കല്യോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് കൊലയാളികളെ സംരക്ഷിക്കുകയും മറുഭാഗത്ത് സി.പി.എമ്മിന് പങ്കില്ലന്ന് പറയുകയുമാണ് ചെയ്യുന്നത്. 

പെരിയ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തെ സാധുകരിച്ച് കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സി.പി.എമ്മിന്റെ പ്രാകൃത സംസ്‌കാരത്തെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജനാധിപത്യമാര്‍ഗ്ഗത്തില്‍ ചെറുത്ത് തോല്‍പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സാജിദ് മൗവ്വല്‍, ടി.ഡി കബീര്‍, രാജന്‍ പെരിയ, കെ. ഉമേശന്‍, സി.കെ അരവിന്ദന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാജേഷ് പള്ളിക്കര, ഹാരീസ് തൊട്ടി, രാജേഷ് പുല്ലൂര്‍, അഷറഫ് പട്ള, നജീബ്, നൗഷാദ് കൊത്തിക്കാല്‍ സംസാരിച്ചു. യാത്ര നാളെ ഒമ്പത് മണിക്ക് നിലേശ്വരത്തും 10മണിക്ക് മടക്കരയിലും 11ന് ചീമേനിയിലും രണ്ടു മണിക്ക് പയ്യന്നൂരിലും പര്യടനം നടത്തി നാലിന് പട്ടുവം അരിയിലില്‍ സമാപിക്കും









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?