സിവില്‍ സര്‍വ്വീസ് റാങ്കുകാരി രഞ്ജിനയെ അഭിനന്ദിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ വീട്ടിലെത്തി

കാസര്‍കോട്: (www.kasargodvartha.com 07.04.2019) ബദിയടുക്കയിലെ വീരാളശേരി വീട്ടില്‍ ആഹ്ലാദ മഴ പെയ്ത മണിക്കൂറുകളായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 49 -ാം റാങ്ക് നേടിയ രഞ്ജിന മേരി വര്‍ഗീസിന് അഭിനന്ദന സന്ദേശവുമായി മുടങ്ങാതെ മുഴങ്ങുന്ന ഫോണ്‍. നേരിട്ട് അഭിനന്ദിക്കാന്‍ വീട്ടിലെത്തുന്നവര്‍. മുമ്പ് ഒപ്പം പഠിച്ച കൂട്ടുകാര്‍. എല്ലാവര്‍ക്കും മധുരം വിളമ്പി കുടുംബം നേട്ടം ആഘോഷിക്കുമ്പോള്‍ നാടും ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു. ആ സന്തോഷത്തിന് ഇരട്ടി മധുരം പകര്‍ന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ പടി കടന്നെത്തിയത്.

നിറചിരിയോടെ റാങ്കുകാരിയെ അന്വേഷിച്ച സതീഷ് ചന്ദ്രന്റെ അരികലിലേക്ക് രഞ്ജിനയും ഓടിയെത്തി. നാടിന്റെ അഭിമാനമുയര്‍ത്തിയ രഞ്ജിനയുടെ കൈപിടിച്ച് ആശംസകളും അഭിനന്ദനങ്ങളും. പിന്നോക്കം എന്ന് ചിലരെങ്കിലും കരുതുന്ന ജില്ലയില്‍നിന്നും നേട്ടത്തിന്റെ നിറുകയിലെത്തിയതിന്റെ സന്തോഷം രഞ്ജിന മറച്ചുവച്ചില്ല. തന്റെ പഠനകാര്യങ്ങളും ഭാവിപ്രതീക്ഷയുമെല്ലാം അവള്‍ സ്ഥാനാര്‍ത്ഥിയോട് വിവരിച്ചു. തന്റെ നേട്ടം എന്നതിലുപരി ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് രഞ്്ജിനിക്ക് പ്രധാനമായും പങ്കിടാനുണ്ടായിരുന്നത്. എം പിയായി ജയിച്ചുവരുമ്പോള്‍ ഉന്നതപഠനത്തിനും ഐ എ എസ് പരിശീലനത്തിനും കൂടുതല്‍ സൗകര്യമൊരുക്കണമെന്ന അഭ്യര്‍ത്ഥനയും മുന്നോട്ടുവച്ചു. തെരഞ്ഞെടുക്കപ്പെട്ടാല്‍ കാഞ്ഞങ്ങാട്ടെ ഐ എ എസ് അക്കാദമിയുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും കൂടുതല്‍ സംവിധാനം സജ്ജീകരിക്കാനും ഇടപെടുമെന്നും സതീഷ് ചന്ദ്രന്‍ ഉറപ്പുനല്‍കി.

ബദിയടുക്ക ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ വീരാളശേരി വര്‍ഗീസിന്റെയും തുണിയമ്പ്രയില്‍ തെരേസയുടെയും മകളാണ് രഞ്ജിന. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കാനാണ് രഞ്ജിനയുടെ ആഗ്രഹം. ഉയര്‍ന്ന റാങ്ക് കിട്ടിയ രഞ്ജിനയ്ക്ക് ഐ എ എസ് തെരഞ്ഞെടുക്കാമെങ്കിലും ഐ എഫ് എസ് ആണ് ആദ്യ ചോയ്സായി നല്‍കിയത്. രണ്ടാമതാണ് ഐ എ എസ് ഓപ്ഷന്‍. 100ല്‍ താഴെ റാങ്ക് ലഭിച്ചതിനാല്‍ ഐ എഫ് എസ്  തെരഞ്ഞെടുക്കാം. ചെന്നൈയിലെ ഇറ്റാലിയന്‍ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് കൂട്ടുകാരികള്‍ക്കൊപ്പം ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രഞ്ജിന മൂന്നാം തവണയാണ് ലക്ഷ്യം കണ്ടത്. രഞ്ജിനയുടെ പരിശ്രമങ്ങളെ ഒരിക്കല്‍ കൂടി അഭിനന്ദിച്ച് ശോഭനമായ ഭാവിക്ക് ആശംസകളും നേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പര്യടനത്തിരക്കിലേക്ക് മടങ്ങിയത്. എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി സിജി മാത്യു, ജഗന്നാഥഷെട്ടി തുടങ്ങിയവരും സതീഷ്ചന്ദ്രന് ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, LDF candidate KPS visited Ranjina's house
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?