പിതൃതര്‍ണപണത്തിനായി രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍

വയനാട്:(www.kasargodvartha.com 17/04/2019) പിതൃതര്‍ണപണത്തിനായി രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ അച്ഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തുകയായിരുന്നു. അച്ഛന്‍ രാജീവ് ഗാന്ധിയുടേയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടേയും പേരിലാണ് തര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.

News, Wayanad, Kerala, Top-Headlines, Rahul_Gandhi, Election, Trending, Rahul visit Thirunelli Temple for Father's Prayers


രാഹുലിനൊപ്പം കോണ്‍ഗ്രസിന്റെ നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ചുരുക്കം ആളുകള്‍ മാത്രമാണ് ഉണ്ടായത്. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാത്രമെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തീരുമാനിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകള്‍ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി തന്നെ നടത്തണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ വാര്‍ത്ത ഏജന്‍സികള്‍ക്ക് മാത്രമാണ് ഇവിടെക്ക് പ്രവേശനം അനുവദിച്ചത്.

News, Wayanad, Kerala, Top-Headlines, Rahul_Gandhi, Election, Trending, Rahul visit Thirunelli Temple for Father's Prayers

ക്ഷേത്രത്തില്‍ നിന്ന് എഴുനൂറ് മീറ്റര്‍ ദൂരെയാണ് പാപനാശിനി തീരം. അവിടേക്ക് നടന്നാണ് രാഹുല്‍ പോയത്. രാഹുല്‍ ഗാന്ധി വരുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിയത്. മറ്റാര്‍ക്കും ബലിതര്‍പ്പണത്തിന് അവസരം നല്‍കിയില്ല. ഇഎന്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. 1991ല്‍ തിരുനെല്ലിയിലെ പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം കെ കരുണാകരനാണ് ഒഴുക്കിയത്.

News, Wayanad, Kerala, Top-Headlines, Rahul_Gandhi, Election, Trending, Rahul visit Thirunelli Temple for Father's Prayers

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച ശേഷം രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് പോകും.ആദ്യ പരിപ്പാടി സുല്‍ത്താന്‍ ബത്തേരിയിലാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanad, Kerala, Top-Headlines, Rahul_Gandhi, Election, Trending, Rahul visit Thirunelli Temple for Father's Prayers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?