പാസ്പോര്‍ട്ട് സൂക്ഷിച്ചിരുന്ന ബാഗ് മറന്നുവെച്ച് വയോധികയായ യാത്രക്കാരി; കണ്ടെടുക്കുന്നതുവരെ വിമാനം വൈകിപ്പിച്ച് എയര്‍ ഇന്ത്യ; അഭിനന്ദനവുമായി മറ്റ് യാത്രക്കാരും സോഷ്യല്‍ മീഡിയയും

ന്യൂഡെല്‍ഹി: (www.kvartha.com 03.04.2019) വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നതും യാത്രക്കാര്‍ അതേച്ചൊല്ലി ദേഷ്യം പിടിക്കുന്നതും പതിവാണ്. ഇക്കാര്യത്തെ ചൊല്ലി പല യാത്രക്കാരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാറുമുണ്ട്.

എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് പുലര്‍ച്ചെ ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ ഡെല്‍ഹി-മുംബൈ വിമാനം വൈകിയപ്പോള്‍ പതിവിന് വിപരീതമായി യാത്രക്കാര്‍ ക്ഷമയോടെ കാത്തുനിന്നു. മാത്രമല്ല, വിമാനം വൈകിപ്പിച്ചതിന് ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

Airline With A Heart: Air India Flight Delayed After Elderly Woman Forgets Passport At Airport, New Delhi, News, Business, Air India, Flight, Passengers, Protection, Twitter, National

അതിനു പിന്നിലെ കാരണം ഇതാണ്; വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോര്‍ട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കിടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാന്‍ സജ്ജമായപ്പോഴാണ് യാത്രക്കാരി ഇക്കാര്യം ഓര്‍മിച്ചത്. 

തുടര്‍ന്ന് വിവരം അധികൃതരെ അറിയിച്ചു. ഉടന്‍തന്നെ വിമാനജീവനക്കാര്‍ പാസ്പോര്‍ട്ട് ബാഗിനു വേണ്ടി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നല്‍കി. ഇക്കാരണം കൊണ്ടാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. ഇത്രയും സമയം യാത്രക്കാര്‍ വളരെ ക്ഷമയോടെയാണ് കാത്തിരുന്നത്.

വയോധികയായ യാത്രക്കാരിയുടെ ബാഗ് കണ്ടെത്തിക്കൊടുക്കാന്‍ നല്ല മനസ്സു കാണിച്ച വിമാനജീവനക്കാരെ അഭിനന്ദിച്ച് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാഘ്വിയും വിമാനത്തില്‍ സംഭവ സമയത്തുണ്ടായിരുന്നു. അദ്ദേഹവും വിമാനജീവനക്കാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Airline With A Heart: Air India Flight Delayed After Elderly Woman Forgets Passport At Airport, New Delhi, News, Business, Air India, Flight, Passengers, Protection, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?