ബിജെപിയില്‍ നിന്ന് രാജിവെച്ച മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: (www.kvartha.com 02.04.2019) ദിവസങ്ങള്‍ക്ക് മുന്‍പ് ബി ജെ പിയില്‍ നിന്ന് രാജിവെച്ച മുന്‍ മന്ത്രി കെ ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ചാണ് ശാനപ്പ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിലെ അസന്തുഷ്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.


മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ശാനപ്പ 2004 ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ജെ എച്ച് പട്ടേല്‍ മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Karnataka, Bangalore, News, BJP, Congress, Leader, Politics, Former BJP leader Shanappa joins Congress in Kalaburagi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?