യു എ ഇയിലെ ആദ്യ വനിതാ അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് ശൈഖ് മുഹമ്മദിന്റെ സ്വീകരണം

അബുദാബി: (www.kvartha.com 10.04.2019) യു.എ.ഇയിലെ ആദ്യ അംഗീകൃത വനിതാ അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖസ്ര്‍ അല്‍ ബാഹറിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. ഷാര്‍ജയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

Video: UAE's first women firefighters meet Sheikh Mohamed, Abu Dhabi, Gulf, News, Sharjah, Women, Gulf, World

മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി യു.എ.ഇ. വനിതകള്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. അല്‍ ഐന്‍ മേഖലയിലെ ഭരണ പ്രതിനിധി ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, ഉപപ്രധാന മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video: UAE's first women firefighters meet Sheikh Mohamed, Abu Dhabi, Gulf, News, Sharjah, Women, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?