ഗോമൂത്രം കുടിച്ചാണ് തന്റെ ക്യാന്‍സര്‍ മാറിയത്; കര്‍ക്കരെ, ബാബരി വിഷയങ്ങളിലെ വിവാദ പ്രസ്താവനകള്‍ക്ക് ശേഷം ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍ വീണ്ടും വാര്‍ത്തകളില്‍

ഭോപ്പാല്‍: (www.kvartha.com 23.04.2019) ഗോ മൂത്രം കുടിച്ചാണ് തന്റെ കാന്‍സര്‍ മാറിയതെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ പശുക്കളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് പ്രജ്ഞാ ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചഗവ്യയും ഗോ മൂത്രവും ഉപയോഗിച്ചത് കാരണമാണ് തന്റെ കാന്‍സര്‍ വേഗം മാറിയതെന്ന് പ്രജ്ഞാ സിങ്ങ് പറയുന്നു.


2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞാ സിങ്ങ്. നേരത്തെ കര്‍ക്കരെയുടെ കൊലപാതകം കര്‍മ്മഫലമാണെന്നും തന്റെ ശാപം മൂലമാണെന്നുമുള്ള പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ ബാബരി തകര്‍ത്തതില്‍ അഭിമാനിക്കുന്നു എന്നും പ്രജ്ഞാ സിങ്ങ് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Madhya pradesh, Bhoppal, Election, Politics, Trending, Cow urine cured my breast cancer: Sadhvi Pragya


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?