ഉണ്ണിത്താനെ കുറിച്ച് കുമ്പോല്‍ തങ്ങള്‍ പറഞ്ഞത് സമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് വൈറലാക്കി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുമ്പോല്‍ കെ.എസ് അലി തങ്ങളുമായുള്ള കൂടിക്കാഴ്ച്ചക്കിടെ രാജ് മോഹന്‍ ഉണ്ണിത്താനോട് തങ്ങള്‍ പറഞ്ഞ വാക്ക് സമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരിനൊപ്പം ഇന്ത്യയുടെ രണ്ട് മുന്‍ പ്രധാന മന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും മന്‍മോഹന്‍ സിംഗിന്റെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തങ്ങള്‍ പറഞ്ഞത്. രാജീവ് ഗാന്ധിയുടെ പേരിലെ രാജ് എന്നും മന്‍മോഹന്‍ സിംഗിന്റെ മോഹന്‍ എന്നുമാണുള്ളത്. ഇതുകേട്ടപ്പോള്‍ ഒത്തിരി അതിശയോക്തിയും ചിരിയു പടര്‍ന്നു. പുതിയ അനുഭവമാണിതെന്നും തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത കൂടക്കാഴ്ച്ചയായി ഇത് മാറുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ''താങ്കള്‍ ജയിക്കട്ടെ. രാജ്യത്ത് മതേതര ചേരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരട്ടെയെന്നും തങ്ങള്‍ ആശംസിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു
Powered by Info News For You

Comments
Post a Comment