ഒരേ കെട്ടിടത്തില്‍ മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

കാസര്‍കോട്:  (www.kasargodvartha.com 06.04.2019)ബോവിക്കാനത്തെ ജനങ്ങള്‍ക്കിടയില്‍ അന്ധമായ രാഷ്ട്രീയം ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍. ഒരേ കെട്ടിടത്തിലാണ് ഇവിടെ മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുനിന്നും എത്തുന്നവര്‍ക്ക് ഇത് ഒരു ആശ്ചര്യമാണ്. ജനാധിപത്യത്തില്‍ ഇങ്ങനെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടോ എന്ന സംശയം പോലും പലര്‍ക്കും ഈ ഓഫീസുകള്‍ കണ്ടാല്‍ തോന്നും.


പരസ്പരം കടിച്ചുകീറാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തൊട്ടുരുമ്മി തെരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് മറ്റെവിടെയും കാണാന്‍ കഴിയില്ല. ബോവിക്കാനം ടൗണിലാണ് ഈ വേറിട്ട കാഴ്ച. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരുടെയെല്ലാം പ്രവര്‍ത്തകര്‍ അടുത്തടുത്ത മുറികളിലിരുന്ന് പരസ്പരം വിജയതന്ത്രങ്ങള്‍ മെനയുമ്പോള്‍ ഒരു അല്ലലും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

ഇതിനുമുമ്പും തൊട്ടടുത്ത പ്രദേശത്തുനിന്നും കൗതുക കാഴ്ചകള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട്. ചെങ്കള പഞ്ചായത്തിലെ ബേര്‍ക്കയില്‍ മൂന്ന് മുന്നണികള്‍ക്കും ചുവരെഴുത്ത് നടത്താന്‍ മതില്‍ വിട്ടുകൊടുത്ത കരാറുകാരനായ ഇബ്രാഹിം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Bovikanam, Election, Committee, Committee-office, Trending, Election committee office of different political parties in same building. 
  < !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?