ചട്ടലംഘനം നടത്തിയതിന് നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: (wwww.kvartha.com 21.04.2019) തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദപരമായ ആഹ്വാനം നടത്തിയതിനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്നാണ് നവജ്യോത് സിങ് സിദ്ദു ആഹ്വാനം ചെയ്തത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരാണ് സിദ്ദുവിന്റെ ആഹ്വാനം. സിദ്ദു ചട്ടലംഘനം നടത്തിയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് സിദ്ദുവിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: National, News, Election, Lok Sabha, Punjab, Minister, Election Commission, Notice, Narendra Modi, Election Commissions notice against Navajyoth Siddu

Powered by Info News For You

Comments
Post a Comment