ശ്രീചിത്രയില്‍ എത്തിക്കാനുള്ള സമയനഷ്ടം പരിഗണിച്ചാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റിയത്; ചികിത്സാചെലവ് ഹൃദ്യം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി, അമൃതയിലെ സജ്ജീകരണം ആരോഗ്യമന്ത്രി വിലയിരുത്തിയിരുന്നുവെന്നും പിണറായി
തിരുവനന്തപുരം:(www.kvartha.com 16/04/2019) ശ്രീചിത്രയില്‍ എത്തിക്കാനുള്ള സമയനഷ്ടം പരിഗണിച്ചാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റിയതെന്നും ചികിത്സാചെലവ് ഹൃദ്യം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതയിലെ സജ്ജീകരണം ആരോഗ്യമന്ത്രി വിലയിരുത്തിയിരുന്നുവെന്നും അതിന് ശേഷമാണ് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രോഗികളുടെ ബന്ധുക്കളുമായും അമൃത ആശുപത്രി അധികൃതരുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അവിടെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ 11 മണിയോടെ മംഗളൂരുവില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് അഞ്ചരമണിക്കൂര്‍ കൊണ്ട് 400 കിലോ മീറ്റര്‍ പിന്നിട്ട് വൈകുന്നേരം 4.31ന് കൊച്ചി അമൃതയിലെത്തി.
നേരത്തെ ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.
കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ നിഷ്ത്താഹ് - ഷാനിയ ദമ്പതികളുടെ 16 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

Powered by Info News For You

Comments
Post a Comment