വാസുകിയെ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമരയ്ക്ക് വീണ സംഭവം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുപ്പിച്ച വാസുകി വെട്ടിലാവുമോ?
തിരുവനന്തപുരം:(www.kasargodvartha.com 27/04/2019) ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമരയില്‍ വോട്ട് വീണു എന്ന ആരോപണം ശരിവെച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ചൊവ്വര ബൂത്തില്‍ ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രത്തില്‍ അത്തരത്തില്‍ ഒരു തകരാര്‍ ഉണ്ടായിരുന്നുവെന്ന് മീണ സമ്മതിച്ചു. ഇത് കോവളത്ത് മാത്രം സംഭവിച്ചതല്ല, സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്. ചൊവ്വരയില്‍ റിസര്‍വ് യന്ത്രം എത്തിച്ച് വോട്ടിംഗ് തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യന്ത്രത്തിന് തകരാര്‍ സംഭവിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന ജില്ലാ കളക്ടര്‍ കെ വാസുകിയുടെ വാദം തള്ളുന്നത് കൂടിയാണ് മീണയുടെ വെളിപ്പെടുത്തല്‍. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെയാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ആരോപണം ഉയര്‍ന്നത്. കോവളം ചൊവ്വര ബൂത്തില്‍ 76 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യുമ്പോള്‍ വിവി പാറ്റില്‍ താമര തെളിയുന്നു എന്ന പരാതി വന്നത്. എബിന്‍ എന്ന യുവാവാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ പരാതിക്കാരന്‍ തന്നെ ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തതോടെ ഇക്കാര്യം ഉന്നയിച്ചയാള്‍ രേഖാമൂലം പരാതിപ്പെടാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ മറ്റൊരു യന്ത്രമെത്തിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. തകരാറിലായ യന്ത്രത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് യന്ത്രത്തിന് തകരാറുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സമ്മതിച്ചത്.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ ആരോപണമുന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകിയുടെ നിര്‍ദ്ദേശ പ്രകാരം എബിനെതിരെ പോലീസ് കേസെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Election, Police, Election commission, There was a mistake happened by the voting mission in Chovaara booth said by the election commissioner

Powered by Info News For You

Comments
Post a Comment